ദുബായ്: പാര്‍ട്ടിയ്ക്കിടെ ഭക്ഷ്യവിഷബാധ, 12 പേര്‍ ആശുപത്രിയില്‍

ദുബായിലെ ഒരു പ്രമുഖ കമ്പനി ജീവനക്കാര്‍ക്കായി നടത്തിയ പാര്‍ട്ടിയിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പാര്‍ട്ടിയില്‍ ഭക്ഷണം നല്‍കിയത് ഒരു പ്രാദേശി ഹോട്ടലായിരുന്നു. ഇവര്‍ നല്‍കിയ കേക്ക് കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.
പാര്‍ട്ടി കഴിഞ്ഞ് മണിയ്ക്കൂറുകള്‍ക്കുള്ളില്‍ തന്നെ പലര്‍ക്കും പനിയും വയറിളക്കവും ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു. ഭക്ഷ്യവിഷബാധയേറ്റവരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ കഴിച്ച ഭക്ഷണ സാധനങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് കേക്കിലാണ് വിഷബാധയെന്ന് കണ്ടെത്തിയത്.
പഴകിയ മുട്ട ഉപയോഗിച്ച് നിര്‍മ്മിച്ച കേക്കായിരുന്നു വിളമ്പിയത്. പാര്‍ട്ടി നടന്ന റെസ്റ്റോറന്റ് ഉടമയയെും അവര്‍ക്ക് കേക്ക് എത്തിച്ച പ്രാദേശി ഹോട്ടല്‍ ഉടമയയെും പൊലീസ് അറസ്റ്റ് ചെയ്തു. വിഷബാധയേറ്റ ആരുടേയും നില ഗുരുതരമല്ലെന്നാണ് സൂചന












Click it and Unblock the Notifications