കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ജനങ്ങള്‍ക്ക് സന്തോഷിക്കാം, ഭക്ഷ്യ വസ്തുക്കളുടെ വില കുറച്ചു, കേട്ടാല്‍ വയറു നിറയും...

  • By Siniya
Google Oneindia Malayalam News

റിയാദ്; സൗദിയില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് വില കുറച്ചതായി സൂചന. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ക്ക് 20 ശതമാനം വില കുറച്ചതായി സൗദി വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ചാണ് വില കുറവ് കണക്കാക്കിയത്.

അരി വിലയില്‍ നേരത്തെ വില കുറച്ചിരുന്നു. പ്രമുഖ ബ്രാന്‍ഡുകളായ അബുകാസ്, അല്‍ അലീമ, ഇന്ത്യ ഗേറ്റ് തുടങ്ങിയവ അരിയുടെ പതിനഞ്ച് മുതല്‍ ഇരുപത് ശതമാനം വരെ വില കുറച്ചിട്ടുണ്ട്.

inflation

ഫ്രാന്‍സ്, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കു മതി ചെയ്യുന്ന കോഴിയിറച്ചിയുടെ വില ഇരുപത് ശതമാനം മുതല്‍ മുപ്പത് ശതമാനം വരെ കുറച്ചിട്ടുണ്ട്. ഇതേ സമയം വിവിധ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ആഴ്ചയിലെ പ്രത്യേക ദിവസങ്ങളിലും വാരാന്ത്യത്തിലും വില കുറവ് പ്രഖ്യാപിക്കും.

ആവശ്യത്തിലധികം ഭക്ഷ്യ ഉല്പന്നങ്ങള്‍ സ്റ്റോക്ക് ഉള്ളതിനാല്‍ വലിയ തരത്തിലുള്ള വില കുറവുകള്‍ പ്രഖ്യാപിക്കാന്‍ വ്യാപാരികളെ നിര്‍ബന്ധിതരാക്കുന്നത്. എണ്ണ വിലയിലെ കുറവ് തുടരുകയാണെങ്കില്‍ ഭക്ഷ്യ വില കുറവ് ഇനിയും കുറയാനാണ് സാധ്യതയെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു..

English summary
food price reduce in soudi report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X