കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; എക്സിറ്റ്/റീ എന്‍ട്രികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സൗദി അറേബ്യ

Google Oneindia Malayalam News

റിയാദ്: എക്സിറ്റ്/റീ എന്‍ട്രി വിസ ലഭിക്കുന്നതിന് ഒരു പ്രവാസിക്ക് കുറഞ്ഞത് 90 ദിവസം പാസ്‌പോര്‍ട്ടില്‍ കാലാവധി ഉണ്ടായിരിക്കണമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. എക്സിറ്റ്/റീ-എന്‍ട്രി വിസ മാസങ്ങളില്‍, അതായത് രണ്ടോ മൂന്നോ നാലോ മാസങ്ങളിലാണ് നിര്‍വചിച്ചിരിക്കുന്നതെങ്കില്‍, വിസ കാലാവധിയുള്ളപ്പോള്‍ ഇഷ്യൂ ചെയ്യുന്ന തീയതി മുതല്‍ ആരംഭിക്കുന്ന യാത്രയ്ക്ക് മൂന്ന് മാസത്തേക്ക് സാധുതയുണ്ടാകുമെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് അറിയിച്ചു.

1

ഒരു പ്രവാസി സൗദിയില്‍ നിന്ന് വിദേശത്തേക്ക് പുറപ്പെടുന്ന തീയതി മുതല്‍ റീ എന്‍ട്രി വിസയുടെ കാലാവധി കണക്കാക്കിത്തുടങ്ങും. എക്സിറ്റ്/റീ-എന്‍ട്രി വിസയുടെ ഇഷ്യു ഫീസ് പരമാവധി രണ്ട് മാസത്തേക്ക് ഒരു യാത്രയ്ക്ക് 200 റിയാലാക്കിയിട്ടുണ്ടെന്നും ഇഖാമയുടെയോ റസിഡന്‍സി പെര്‍മിറ്റിന്റെയോ സാധുതയുടെ പരിധിക്കുള്ളില്‍ ഓരോ അധിക മാസത്തിനും അധികകായി 100 റിയാല്‍ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

2

അതേസമയം, ഒന്നിലധികം എക്‌സിറ്റ്/റീ-എന്‍ട്രി വിസ ഇഷ്യൂ ചെയ്യുന്നതിനുള്ള ഫീസ് പരമാവധി മൂന്ന് മാസത്തേക്ക് 500 റിയാല്‍ ആണ്. എന്നാല്‍ ഇഖാമയ്ക്ക് കാലാവധിയുണ്ടെങ്കില്‍ ഓരോ അധിക മാസത്തിനുും 200 റിയാല്‍ നല്‍കി മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസ സ്വന്തമാക്കാവുന്നതാണ്.

3

സൗദി അറേബ്യയില്‍ നിന്ന് യാത്ര ചെയ്യുന്ന പ്രവാസികള്‍ സാധുവായ വിസയും പാസ്പോര്‍ട്ടും കൈവശം വയ്ക്കണം കൂടാതെ ലക്ഷ്യസ്ഥാന രാജ്യങ്ങളില്‍ പ്രവേശന നിബന്ധനകള്‍ പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഏകദേശം 34.8 ദശലക്ഷം ജനസംഖ്യയുള്ള സൗദി അറേബ്യയില്‍ കുടിയേറ്റ തൊഴിലാളികളുടെ വലിയൊരു സമൂഹമാണുള്ളത്.

4

അതേസമയം, ജി സി സി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് പ്രത്യേക വിസയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കിയെന്ന റിപ്പോര്‍ട്ടും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. കച്ചവടം, വിനോദം, ഉറ തുടങ്ങിയ ആവശ്യത്തിനാണ് ജി സി സി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

5

എന്നാല്‍ വിസയില്ലാതെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ അനുമതിയുണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഉടന്‍ പുറത്തുവരുമെന്നാണ് സൂചന. ജിസിസിയില്‍ ഉള്‍പ്പെടുന്ന യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ താമസക്കാര്‍ക്കാണ് പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കുക.

6

ഈ രാജ്യങ്ങളിലെ വര്‍ക്ക് വിസയോ റസിഡന്റെ വിസയോ ഉണ്ടെങ്കില്‍ സൗദി അറേബ്യ സന്ദര്‍ശിക്കാവുന്നതാണ്. എന്നാല്‍ നിര്‍മ്മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയവരെ വിസയില്ലാതെ പ്രവേശിപ്പിക്കില്ല. പ്രൊഫഷണലുകള്‍ക്കും കൃത്യമായ വരുമാനമുള്ളവര്‍ക്കും സൗദി അറേബ്യയില്‍ വിസയില്ലാതെ പ്രവേശിക്കാനും സഞ്ചരിക്കാനും സാധിക്കുന്നതാണ്.

'നിങ്ങള്‍ വീണ്ടും അതിശയിപ്പിക്കുകയാണല്ലോ': ആ വാക്ക് തെറ്റിക്കാതെ സുരേഷ് ഗോപി, കയ്യടിച്ച് സോഷ്യല്‍ മീഡിയ'നിങ്ങള്‍ വീണ്ടും അതിശയിപ്പിക്കുകയാണല്ലോ': ആ വാക്ക് തെറ്റിക്കാതെ സുരേഷ് ഗോപി, കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
For the attention of expats; Saudi Arabia issues new guidelines for exit / re-entry Visa's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X