അറബ് ലോകത്തെ പ്രമുഖ വ്യവസായികളുടെ പട്ടികയില്‍ എംഎ യൂസഫലി രണ്ടാം സ്ഥാനത്ത്
ദുബായ്: അറബ് ലോകത്തെ പ്രമുഖ 100 ഇന്ത്യന്‍ വ്യവസായികളുടെ പട്ടികയില്‍ രണ്ടാമത് മലയാളിയും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി രണ്ടാമതെത്തി. ഫോബ്സ് മാഗസിന് പുറത്ത് വിട്ട പട്ടികയിലാണ് യൂസഫലി രണ്ടാം സ്ഥാനത്ത് എത്തിയത്. ആദ്യ പത്തു പേരില്‍ ആറും മലയാളികളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. സ്റ്റാലിയന്‍ ഗ്രൂപ്പ് ചെയര്മാന് സുനില്‍ വസ് വാനിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരന്.
മലയാളി വ്യവസായികളില്‍ ഒന്നാം സ്ഥാനവും എംഎ യൂസഫലിയ്ക്ക് തന്നെ. ഇന്ത്യന്‍ വ്യവസായികളെ കൂടാതെ എക്സിക്യൂട്ടീവ് മാനേജ്മെന്റ് തലത്തിലുള്ള 50 മികച്ച ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പട്ടികയും ഫോബ്സ് പുറത്ത് വിട്ടിട്ടുണ്ട്. ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് ചെയര്മാന് മുകേഷ് ജഗ്തിയാനിയാണ് ഇന്ത്യക്കാരില്‍ മൂന്നാമന്.

ന്യൂമെഡിക്കല്‍ സെന്റര്‍, യുഎഇ എക്സേഞ്ച് എന്നിവയുടെ സ്ഥാപകന്‍ ബി ആര് ഷെട്ടി നാലാമതും ഗ്ളോബല്‍ എഡ്യൂക്കേഷന്‍ മാനേജ്മെന്റ് സിസ്റ്റംസ് (ജെംസ്) ചെയര്മാന് സണ്ണി വര്‍ക്കി അഞ്ചാം സ്ഥാനത്തുമാണ്. ശോഭാ ഗ്രൂപ്പ് ചെയര്ാന് പിഎന്‍സി മേനോന് (ആറ്), ഡിഎം ഗ്രൂപ്പ് ചെയര്മാന് ഡോ ആസാദ് മൂപ്പന് (ഏഴ്), ഡോഡ്സില് ഗ്രൂപ്പ് ചെയര്മാന് രാജന് കിലാചന്ദ് (എട്ട്), ആര് പി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രവി പിള്ള (ഒന്‍പത് ), വിപിഎസ് ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഷംഷീര്‍ വയലില്‍ (പത്ത് ) എന്നിവരാണ് ആദ്യ പത്തിലുള്ളത്. ഇവരെക്കൂടാതെ സിദ്ദീഖ് അഹമ്മദ്, തുംബൈ മൊയ്തീന്, ജോയ് ആലൂക്കാസ്, അദീബ് അഹമ്മദ്, കെ പി ബഷീര്‍, ദിലീപ് രാഹുലന് എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
-
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ












Click it and Unblock the Notifications