വാഹനപരിശോധനയ്ക്കിടെ പൊലീസിനെ കൊഞ്ഞനം കാട്ടി, സൗദിയില്‍ പ്രവാസി അറസ്റ്റിലായി
റിയാദ്: പരിശോധനയ്ക്കിടെ പൊലീസിനെ അവഹേളിച്ച വിദേശി സൗദി അറേബ്യയില്‍ അറസ്റ്റിലായി. ചെക്ക്‌പോയിന്റില്‍ വാഹനപരിശോധനയ്ക്കിടെയാണ് വിദേശി പൊലീസിന് നേരെ അലക്ഷ്യമായി സംസാരിയ്ക്കുകയും ചുണ്ട് കോട്ടി നിന്ദിയ്ക്കുകയും ചെയ്തത്.
പൊലീസിനെ അവഹേളിച്ചത് കൊണ്ടും തീര്‍ന്നില്ല വിദേശിയുടെ ദേഷ്യം. താന്‍ പൊലീസിനോട് തട്ടിക്കയറുന്നതും അവഹേളിയ്ക്കു്‌നനതുമൊക്കെ വീഡിയോയാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസ് വാഹനം പരിശോധിയ്ക്കുന്നതിനിടെ മുഖം കോട്ടി ഇയാള്‍ കൊഞ്ഞനം കാട്ടുകയും ചെയ്തിരുന്നു.

ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന കാര്യം വ്യക്തമല്ല. ചെക്ക് പോയിന്റില്‍ ഇയാള്‍ ഇംഗഌഷിലാണ് പൊലീസിനോട് സംസാരിച്ചത്. രാജ്യത്തെ നിയമങ്ഹള്‍ ലംഘിയ്ക്കുന്നവര്‍ ആരായാലും അവരെ നിയമപരമായി നേരിടുമെന്ന് പൊലീസ് പ്രതികരിച്ചു. സൗദി പത്രമായ സദയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications