ഷാർജ;സ്ത്രീ ഉള്‍പ്പെടെ മൂന്നംഗം സംഘം അറസ്റ്റില്‍

ഷാര്‍ജയിലെ ഒരു ജൂവല്ലറിയില്‍ നിന്നും പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സംഘത്തെ അറസ്റ്റ് ചെയ്യുന്നത്. വ്യാജ സ്വര്‍ണം വില്‍ക്കുന്നതിനായി ഇവര്‍ കൃത്രിമ ബില്ലുകളും സംഘടിപ്പിച്ചിരുന്നു. ഷാര്‍ജയിലെ ഒരു ജൂവല്ലറിയിലും ഇവര്‍ ഇത്തരത്തില്‍ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ജൂവല്ലറി ജീവനക്കാര്‍ക്ക് സ്ത്രീയെ സംശയം തോന്നി.
നിമിഷങ്ങള്‍ക്കകം തന്നെ സ്ത്രീ ജൂവല്ലറിയില്‍ നിന്നും മുങ്ങി. തുടര്‍ന്നാണ് പൊലീസില്‍ പരാതി ലഭിയ്ക്കുന്നത്.തുടര്‍ന്ന് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്നും ഒട്ടേറെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. യുവതി കുറ്റം ഏറ്റ് പറഞ്ഞു. ഇവരോടൊപ്പം മറ്റ് രണ്ട് പേര്‍ കൂടിയുണ്ടെന്ന് പറയുകയും ചെയ്തു. മൂന്ന് പേരടങ്ങുന്ന സംഘം സന്ദര്‍ശക വിസയിലാണ് രാജ്യത്തെത്തുന്നത്. ഒരു ഹോട്ടലിലായിരുന്ന താമസം.












Click it and Unblock the Notifications