പ്രവാസ ജീവിതത്തിന്റെ സമ്മാനമായി മലയാളിക്ക് ആറരക്കോടി രൂപ
പ്രവാസ ജീവിതത്തിന്റെ സമ്മാനമായി മലയാളിക്ക് ആറരക്കോടി രൂപ
Recommended Video

ദുബായി: 37 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കിയ ഏതാനും ദിവസം മുമ്പ് നാട്ടിലേക്ക് തിരിച്ചെത്തിയ 58കാരന് മലയാളിക്ക് പ്രവാസത്തിന്റെ സമ്മാനമായി ലഭിച്ചത് 10 ലക്ഷം യുഎസ് ഡോളര്‍ (ആറര കോടി രൂപ). യുഎഇയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന കളപ്പറമ്പത്ത് മുഹമ്മദ് അലി മുസ്തഫയ്ക്കാണ്
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനെയര് നറുക്കെടുപ്പിലൂടെ വന്‍തുക സമ്മാനമായി ലഭിച്ചത്. ഈ വര്‍ഷം നറുക്കെടുപ്പിലൂടെ കോടികള്‍ സമ്മാനം ലഭിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം മതിയാക്കി അവസാനമായി വിമാനം കയറുന്നതിന് മുന്‍പ് എടുത്ത ടിക്കറ്റ് ഇദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവരികയായിരുന്നു. ജുമൈറ ബീച്ച് ഹോട്ടലില്‍ നിന്നായിരുന്നു ഇദ്ദേഹം ഭാഗ്യ ടിക്കറ്റെടുത്തത്. ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3യില്‍ വച്ച് നടത്തിയ നറുക്കെടുപ്പില്‍ ഇദ്ദേഹത്തിന് നറുക്കുവീഴുകയായിരുന്നു. ഇതിന് മുമ്പ് രണ്ടു തവണ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇദ്ദേഹം ഭാഗ്യം പരീക്ഷിച്ചിരുന്നു.
അബുദാബിയില്‍ ജോലി ചെയ്യുന്ന രണ്ട് പേരടക്കം മൂന്ന് മക്കളുമായി കൂടിയാലോചിച്ച ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മുഹമ്മദ് അലി മുസ്തഫ പറഞ്ഞു. സമ്മാനം വാങ്ങിക്കാനായി ഉടന്‍ ഇദ്ദേഹം ദുബായില്‍ തിരിച്ചെത്തും. രണ്ടാഴ്ച മുമ്പ് അബുദാബിയില്‍ നടന്ന നറുക്കെടുപ്പില്‍ 70 ലക്ഷം ദിര്‍ഹം (12.2 കോടി രൂപ) ലഭിച്ചത് കൊച്ചി പെരുമ്പാവൂര്‍ സ്വദേശി മാനേക്കുടി മാത്യു വര്‍ക്കിക്കായിരുന്നു. മലയാളിയായ കാപ്പിലങ്ങാട്ട് വേലു വേണുഗോപാലന്‍ എന്നയാള്‍ക്ക് 25ാമത് നറുക്കെടുപ്പില്‍ ആറര കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. ആഗസ്തില്‍ നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ബ്രോന്‍വിന്‍ എസ്.മുന്‍സ് എന്നയാള്‍ക്കായിരുന്നു സമ്മാനം. മേയില്‍ നടന്ന മലയാളി വീട്ടമ്മ ശാന്തി അച്യുതന്‍കുട്ടിക്കും 6.4 കോടി രൂപ സമ്മാനം ലഭിച്ചു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications