Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോസ ദുബായ് വനിതാ ദിനം ആചരിച്ചു

ദുബായ്: ഫറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഫോസ ദുബായിയുടെ വനിതാ വിഭാഗം വിവിധ പരിപാടികളോടെ വനിതാ ദിനം ആചരിച്ചു. ദുബായ് ഊദ്‌മേത്തയിലെ സ്പിന്‍സര്‍ റസ്‌റ്റോറന്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഫോസ വനിതാ വിഭാഗം കണ്‍വീനര്‍ റാബിയ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.

സാഹിത്യകാരി ഷീലാ പോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭാരത് വുമണ്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ വിജയ രാഘവന്‍, ഫോസ പ്രസിഡന്റ് ജമീല്‍ ലത്തീഫ്, സ്ഥാപക സെക്രട്ടറി മലയില്‍ മുഹമ്മദ് അലി, യാസിര്‍ ഹമീദ്, റാഷിദ് തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. ഹനാന ഷാനവാസ് സ്വാഗതവും സബിത കൊളക്കാടന്‍ നന്ദിപ്രകടനവും നടത്തി.

womens-day

വനിതകള്‍ക്കായി പുഡിംഗ് കോമ്പറ്റീഷന്‍, കുട്ടികള്‍ക്ക് ഒഎന്‍വി കുറുപ്പിന്റെ കവിതകളുടെ പാരായണം, പെയിന്റിംഗ്, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു. വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വേദിയില്‍ വിതരണം ചെയ്തു. ഫോസ ദുബായിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ആദ്യ പരിപാടി ആയാണ് വനിതാദിനാഘോഷം സംഘടിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+