ഉംറ കഴിഞ്ഞ് മടങ്ങിയ 4 പേര്‍ വാഹനാപകടത്തില്‍ മരിച്ചു
മനാമ: ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. മക്കയില്‍ ഉംറയ്ക്ക് പോയി മടങ്ങുകയായിരുന്ന ബഹ്‌റിന്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് പേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്.
അബ്ദുള്‍ മജീദ് ആദം ഖാത്തര്‍ (62), ഭാര്യ ഫായിസ അബ്ദുള്ള മുഹമ്മദ് സുലൈമാന്‍ (60), മകന്‍ ആലാ അല്‍ ദീന്‍ (31) എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരു യാത്രക്കാരനായ മുഹമ്മദ് സലാഹ് കരാം ആശുപത്രയില്‍ എത്തിച്ച ശേഷം മരിച്ചു. സംഘം സഞ്ചരിച്ച കാറിന്റെ മുന്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

സാമി മുഹമ്മദ് സിറാജ് എദ്ദീന്‍, അഹമ്മദ് അല്‍ ധൂമ അബ്ദുള്‍ മജീദ് (14), മനാല്‍ മുഹമ്മദ് അല്‍ ഖൈര്‍ ഫാദില്‍ (42) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ മനാല്‍ എന്നായളുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് രണ്ട് കുടുംബങ്ങള്‍ മക്കയിലേയ്ക്ക് യാത്ര തിരിച്ചത്. സൗദിയില്‍ മറ്റൊരു അപകടത്തില്‍ ഉംറയ്‌ക്കെത്തിയ അഞ്ച് പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications