ഖത്തറില്‍ 4മലയാളികള്‍ ശ്വാസംമുട്ടി മരിച്ചു

ബുധനാഴ്ച വൈകിട്ടാണ് സംഭവം. ശഹാനിയ്യയിലെ ഒരു കമ്പനിയുടെ സെപ്റ്റിട്ടാങ്ക് വൃത്തിയാക്കാന്‍ കരാറെടുത്തവരായിരുന്നു കൊല്ലപ്പെട്ട നാലുപേരും. ഇത് പ്രകാരം മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ക്ക് തിരിച്ചുകയറാന്‍ കഴിഞ്ഞില്ല. ഇവരെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയപ്പോഴാണ് മറ്റ് രണ്ട്‌പേരും അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. നാലു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
മുനീര്‍ അറ് മാസം മുമ്പാണ് ജോലി തേടി ഖത്തറിലെത്തിയത്. സ്ഥിരം തൊഴില്‍ കിട്ടാത്തതിനെ തുടര്‍ന്ന് കരാറു ജോലി ചെയ്തു വരികയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഖത്തറിലെത്തിയ ഇസ്ഹാഖ് ജ്യേഷ്ഠനൊപ്പമാണ് കരാറെടുത്ത് ജോലിചെയ്തിരുന്നത്. മുഹമ്മദ് മുന്‍സിപ്പാലിറ്റി ജീവനക്കാരനാണ്. മൃതദേഹങ്ങള്‍ ഇപ്പോള്‍ ഹമദ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications