കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: അച്ഛനും കാമുകിയും ചേര്‍ന്ന് മക്കളെ പീഡിപ്പിച്ചു

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: അച്ഛനും കാമുകിയും ചേര്‍ന്ന് നാല് കുട്ടികളെ അതി ക്രൂരമായി പീഡിപിച്ചിച്ചു. ഷാര്‍ജയിലാണ് സംഭവം. ഏഷ്യക്കാരാനായ യുവാവും കാമുകിയുമാണ് ആദ്യ ഭാര്യയി്ല്‍ ജനിച്ച കുട്ടികളെ പീഡിപ്പിച്ചത്. നാല് മുതല്‍ പത്ത് വയസ് വരെ പ്രായമുള്ള രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് പീഡനത്തിന് ഇരയായത്. വിദ്യാഭ്യാസം പോലും കുട്ടികള്‍ക്ക് നിഷേധിച്ചിരുന്നു. മര്‍ദ്ദനം തുടര്‍ക്കഥയായതോടെ അയല്‍വാസികളാണ് അധികൃതരെ വിവരം അറിയിച്ചത്.

കുട്ടികളുടെ അമ്മ വിവാഹ മോചനം നേടി സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ച് പോയി. കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഒന്നും തന്നെയില്ലെന്ന് കണ്ടെത്തി. പുറത്തിറങ്ങാനാന്‍ അനുവദിയ്ക്കാതെയും വിദ്യാഭ്യാസം നല്‍കാതെയും ഭക്ഷണം നല്‍കാതെയുമായിരുന്നു അച്ഛന്റെയും കാമുകിയുടേയും പീഡനം.

Crime

സോഷ്യല്‍ സര്‍വീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പിതാവില്‍ നിന്നും കുട്ടികളെ മോചിപ്പിയ്ക്കുകയായിരുന്നു. ശരീരത്ത് മര്‍ദ്ദമേറ്റ ഒട്ടേറെ പാടുകളുണ്ടായിരുന്നു. ഭക്ഷണം കിട്ടാതെ അവശ നിലയിലായിരുന്നു കുട്ടികള്‍. അധികൃതര്‍ കുട്ടികളെ ഏറ്റെടുത്തു. അധികം വൈകാതെ കുട്ടികളെ അമ്മയുടെ അടുത്തെത്തിയ്ക്കാനാണ് നീക്കം. കുറ്റക്കാരായ അച്ഛനും കാമുകിയും പൊലീസ് പിടിയിലാണ്. ഇരുവര്‍ക്കുമെതിരെ ഒട്ടേറെ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തിട്ടുണ്ട്.

English summary
Four children aged between four and 10 years have been found to be suffering from cruel treatment by their Asian father and his girlfriend for most of their life in Sharjah while they have also been deprived from education and even ID papers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X