സരിതയുടെ വീഡിയോ പ്രചരിപ്പിച്ച മലയാളികള്‍ സൗദിയില്‍ അറസ്റ്റില്‍
റിയാദ്: സരിത എസ് നായരുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചവരെ കണ്ടെത്താനും പ്രതികള്‍ക്കെതിരെ നടപടിയെടുക്കാനുമൊക്കെ കേരള പൊലീസ് കഷ്ടപ്പെടുമ്പോള്‍ സൗദി പൊലീസ് കാര്യം വളരെ കൂളായി കൈകാര്യം ചെയ്തു. സരിതയുടെ വീഡിയോ സൗദിയില്‍ പ്രചരിപ്പിച്ച നാല് മലയാളികളെയാണ് സൗദി പൊലീസ് അറസ്റ്റ് ചെയ്തത്.
വാട്ട്‌സ് ആപ്പിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ഒരു സൗദി പൗരനാണ് ദൃശ്യങ്ങള്‍ പ്രചരിയ്ക്കുന്നതായി പൊലീസില്‍ പരാതി പെട്ടത്. തുടര്‍ന്നാണ് മലയാളികളെ അറസ്റ്റ് ചെയ്യുന്നത്.

ഒരു ബംഗ്ളാദേശ് പൗരനില്‍ നിന്നാണ് സൗദി പൗരന് സരിത എസ് നായരുടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതേ തുടര്‍ന്ന് സൗദി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീഡിയോയുടെ ഉറവിടം മലയാളിയാണെന്ന് കണ്ടെത്തുന്നത്. അന്വേഷണത്തില്‍ മലയാളികളെ പിടികൂടുകയായിരുന്നു.
അശ്ലീല ചിത്രങ്ങള്‍ കൈവശം വയ്ക്കുന്നതും പ്രചരിപ്പിയ്ക്കുന്നതും സൗദി അറേബ്യയില്‍ ഗുരുതരമായ കുറ്റകൃത്യമാണ്. അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിയ്ക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും ചാട്ടയടിയും ശിക്ഷയായി ലഭിയ്ക്കാനാണ് സാധ്യത.
വാട്ട്‌സ് ആപ് ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സൗദി പൊലീസും നിരീക്ഷണം ശക്തമാക്കിയിരിയ്ക്കുകയാണ്. കഴിഞ്ഞ മാസം ഒക്ടോബര്‍ 12 നാണ് സോളാര്‍ വിവാദ നായിക സരിത എസ് നായരുടെ വീഡിയോ എംഎംഎസ് ആയി പ്രചരിച്ച് തുടങ്ങിയത്. പിന്നീട് വാട്ട്‌സ് ആപ്പിലൂടെയും വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടു.












Click it and Unblock the Notifications