റിയാദില്‍ കാറപകടത്തില്‍ 4 മലയാളികള്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു. നാല് മലയാളികള്‍ ഉള്‍പ്പടെ അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. കൊല്ലം സ്വദേശിയായ ഹനീഫ്, ഭാര്യ നൂര്‍ജഹാന്‍ ഹനീഫ്, ഗുരുവായൂര്‍ സ്വദേശി സലീം, ഷെരീഫ് എന്നിവരാണ് മരിച്ച മലയാളികള്‍.
നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ സലീമിനെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങും വഴിയാണ് അപകടമുണ്ടായത്. താമസ സ്ഥലത്തേയ്ക്കുള്ള യാത്രയിലായിരുന്നു സംഘം. ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാര്‍ ഓടിച്ചിരുന്ന ബീഹാര്‍ സ്വദേശിയായ റോന ഹയാസ് മുഹമ്മദും അപകടത്തില്‍ മരിച്ചു. മൃതദേഹങ്ങള്‍ ഹുറൈമില ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒമാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ മിരിച്ചിരുന്നു.












Click it and Unblock the Notifications