ഹോട്ടലില്‍ വിഷ ബാധ: 4 സൗദി വിദ്യാര്‍ഥികള്‍ മരിച്ചു!!!
അല്‍ ഖതീഫ്: ഇറാനിലെ മഷ്ഹദ് പട്ടാണത്തിലെ ഒരു ഹോട്ടലില്‍ വിഷ ബാധയേറ്റു 4 സൗദി വിദ്യാര്‍ഥികള്‍ മരണപ്പെട്ടു. മരിച്ച രണ്ടു കുട്ടികളുടെ രക്ഷിതാക്കളടക്കം ഹോട്ടലിലുണ്ടായിരുന്ന 28 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സൗദിയിലെ അല്‍ ഖതീഫ് പ്രവിശ്യയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ചയാണു സന്ദര്‍ശനത്തിനായി ഇവര്‍ ഇറാനിലെത്തിയത്.
എലികളെയും പ്രാണികളെയും കൊല്ലാനുപയോഗിക്കുന്ന വിഷമാണ് സംഭവത്തിലെ വില്ലനെന്നാണ് ഇറാന്‍ ന്യൂസ് ഏജന്‍സി പറയുന്നതെങ്കിലും സെന്‍ട്രല്‍ എ.സി ചാനല്‍ വഴി ചോര്‍ന്ന രാസ വിഷ പദാര്‍ഥമാണു അപകട കാരണം എന്നാണു സൗദി മാധ്യമങ്ങള്‍ മരിച്ചവരുടെ ബന്ധുക്കളെ ഉദ്ധരിച്ച് പറയുന്നത്.

സംഭവത്തിന്റെ വിശദ വിവരങ്ങള്‍ നല്‍കാന്‍ സൗദി കോണ്‍സുല്‍ ജനറല്‍ അബ്ദുല്ല അല്‍ ഹമ്രാനി ഇറാനിയന്‍ അധികൃതരോടു ആവശ്യപ്പെട്ടു. ഇറാനിയന്‍ സുരക്ഷാ വിഭാഗം ഹോട്ടല്‍ അടച്ചു പൂട്ടിയിട്ടുണ്ട്.












Click it and Unblock the Notifications