Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയില്‍ 'മാര്‍ബിള്‍ മഴ'; പന്ത് രൂപത്തില്‍!! മദീനയില്‍ വ്യാപക നഷ്ടം, സ്ഥാപനങ്ങള്‍ അടച്ചു

ദൂരക്കാഴ്ച ഒരുകിലോമീറ്ററായി ചുരുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

റിയാദ്: സൗദി അറേബ്യയില്‍ പ്രകൃതിയുടെ വിളയാട്ടം. വലിയ കല്ലുകള്‍ ആകാശത്ത് നിന്ന് പെയ്തിറങ്ങി!! ചില പ്രദേശങ്ങളില്‍ പന്തുകളുടെ വലിപ്പത്തിലുള്ള കല്ലുകളാണ് വീണത്. കനത്ത നാശനഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിയുള്ള ദിവസങ്ങളിലും സമാനമായ പ്രതിഭാസമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സത്യത്തില്‍ എന്താണ് സൗദിയില്‍ പെയ്തത്. ആലിപ്പഴ വര്‍ഷമാണെന്ന് പറയാമെങ്കിലും ഇങ്ങനെ ഒന്ന് നേരത്തെ ഉണ്ടായിട്ടില്ലെന്ന് അനുഭവസ്ഥര്‍ പറയുന്നു. വിചിത്രമായ സംഭവമായതിനാല്‍ പലരും വീഡിയോയും ചിത്രവും എടുത്തിട്ടുണ്ട്്. വിവരങ്ങള്‍ ഇങ്ങനെ...

പ്രകൃതിയുടെ വിളയാട്ടം

പ്രകൃതിയുടെ വിളയാട്ടം

പ്രകൃതിയുടെ വിളയാട്ടമെന്നാണ് പലരും ഈ മഴയെ വിശേഷിപ്പിച്ചത്. പടിഞ്ഞാറന്‍ സൗദിയിലാണ് പന്തുകളുടെ വലിപ്പത്തില്‍ ആലിപ്പഴ വര്‍ഷമുണ്ടായത്. ആലിപ്പഴ വര്‍ഷമെന്ന് പറയാമെങ്കിലും ഇങ്ങനെ മുമ്പ് കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മദീനയില്‍

മദീനയില്‍

മദീനയിലാണ് വിചിത്രമായ മഴ പെയ്തത്. നിരവധി കാറുകള്‍ ഇവിടെ തകര്‍ന്നു. മാര്‍ബിള്‍ രൂപത്തിലുള്ള കല്ലുകളാണ് പെയ്തതെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ഇതിന്റെ ഫോട്ടോയും പങ്കുവച്ചാണ് പലരും മാര്‍ബിള്‍ മഴ എന്ന് വിശേഷിപ്പിച്ചത്.

വാഹനങ്ങള്‍ കൂട്ടിയിടിച്ചു

വാഹനങ്ങള്‍ കൂട്ടിയിടിച്ചു

പലയിടത്തും ദൂരക്കാഴ്ച നഷ്ടമായതിനാല്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ശക്തമായ കാറ്റും ഇതോടൊപ്പമുണ്ടായി. ആരും പുറത്തിറങ്ങരുതെന്ന് സൗദി ഭരണകൂടം മഴ പെയ്യുന്ന മേഖലയിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

മദീനയില്‍ സ്‌കൂളുകളും കോളേജുകളും അടച്ചു. കച്ചവട സ്ഥാപനങ്ങള്‍ ഭാഗികമായി അടച്ചിട്ടു. അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് അധികൃതര്‍ ആരും പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയത്.

ഇനിയും സാധ്യത

ഇനിയും സാധ്യത

ശക്തമായ കാറ്റടിക്കാന്‍ ഇനിയും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിനും സാധ്യത പറയുന്നുണ്ട്. വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വ്യത്യാസം പ്രകടം

വ്യത്യാസം പ്രകടം

റിയാദിലെ പല മേഖലകളിലും കാലാവസ്ഥയില്‍ വ്യത്യാസം പ്രകടമാണ്. പല സ്ഥലങ്ങളിലും ശക്തമായ കാറ്റടിക്കുന്നുണ്ട്. ദൂരക്കാഴ്ച കുറഞ്ഞത് യാത്രക്കാരെ കാര്യമായി ബാധിച്ചിട്ടുണ്ട്.

റിയാദിലും നജ്‌റാനിലും

റിയാദിനോട് ചേര്‍ന്ന ചില ഭാഗങ്ങളിലും നജ്‌റാനിലുമാണ് ദൂരക്കാഴ്ച വളരെ കുറഞ്ഞിട്ടുള്ളത്. താപനില കുറയാന്‍ സാധ്യതയുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്

നജ്‌റാനില്‍ ശക്തമായ പൊടിക്കാറ്റടിക്കാന്‍ സാധ്യതയുണ്ട്. അസീറിലും കാറ്റടിക്കും. ദൂരക്കാഴ്ച ഒരുകിലോമീറ്ററായി ചുരുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+