യുഎഇ: റോമിംഗില്‍ നാട്ടിലേക്ക് വിളിക്കാന്‍ ഇനി ലോക്കല്‍ ചാര്‍ജ്ജ്
അബുദാബി: യുഎഇയിലുള്ള പ്രവാസികള്‍കള്‍ക്ക് റോമിംഗിലായിരിക്കുമ്പോഴും യുഎഇയില്‍ നിന്ന് ലോക്കല്‍ കോള്‍ നിരക്കില്‍ വിളിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷനുകള്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനുകളാണ് ഇതോടെ അവതരിപ്പിച്ചിട്ടുള്ളത്.
യുഎഇയിലെ പ്രമുഖ ടെലികോം ദാതാക്കളായ എത്തിസലാത്തിലാണ് റോമിംഗ് കോള്‍ ബാക്ക് ഓഫറുകള്‍ ലഭിക്കുക. ഇതോടെ വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് റോമിംഗ് കോളുകള്‍ ലോക്കല്‍ നിരക്കില്‍ ലഭിക്കും. ഓരോ മിനുറ്റിനും മൂന്ന് ദിര്‍ഹം വീതമാണ് ഈടാക്കുക. ഇതോടെ കോള്‍റേറ്റിന്റെ 77 ശതമാനം ഇളവാണ് ലഭിക്കുന്നതെന്ന് എത്തിസലാത്ത് പറയുന്നു. രാജ്യത്തിനുള്ളിലായിരിക്കുമ്പോഴും ജന്മനാട്ടിലായിരിക്കുമ്പോഴും മറ്റ് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും കോള്‍ ബാക്ക് ആപ്ലിക്കേഷന്റെ സേവനം ലഭിക്കും. ഒരിക്കല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍. ഉപയോക്താവിന്റെ നേറ്റീവ് ഫോണ്‍ബുക്കിനുള്ള കോണ്ടാക്ട് ലിസ്റ്റ് ആപ്ലിക്കേഷന്‍ പ്രദര്‍ശിപ്പിക്കും.

ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ പ്ലാറ്റ്‌ഫോമുകളിലില്ലാത്തവര്‍ക്കും ആപ്പ് വഴി ലോക്കല്‍ നിരക്കില്‍ ഫോണ്‍ ചെയ്യാനുള്ള സൗകര്യം ലഭിക്കും. വിളിക്കുന്ന നമ്പറിന് മുമ്പായി 145 എന്ന നമ്പര്‍ ചേര്‍ത്താല്‍ മാത്രമായിരിക്കും സൗകര്യം ലഭിക്കുക. എത്തിസലാത്തിന്റെ പ്രീപെയ്ഡ് പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കും ഒരു പേലെ ഈ സംവിധാനം ലഭിക്കും. നേരത്തെ വിദേശത്തേക്കുള്ള റോമിംഗില്‍ കുറഞ്ഞ നിരക്കില്‍ വീഡിയോ കോളുകളും വോയ്‌സ്‌കോളുകളും ചെയ്യുന്നതിനായി 'സി മി' എന്നപേരില്‍ ഒരു ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരുന്നു.












Click it and Unblock the Notifications