അബുദാബി: റമദാനില്‍ സൗജന്യമായി കാറോട്ടമത്സരം കാണാം
അബുദാബി: റമദാന്‍ മാസത്തില്‍ അബുദാബി നിവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് ഫെരാരിയുടെ വരവ്. ലോകത്തിലെ ആദ്യത്തെ ഫെരാരി പാര്‍ക്കില്‍ സൗജന്യമായി കാറോട്ട മത്സരം കാണാമെന്നതാണ് ഫെരാരിയുടെ വാഗ്ദാനം. പാര്‍ക്കിലെത്തുന്നവര്‍ക്ക് സൗജന്യമായി എല്ലാ വിനോദ ഉപാധികളും സന്ദര്‍ശിക്കാനുള്ള ഒരു യാത്രയാണ് ഫെരാരി വാഗ്ദാനം ചെയ്യുന്നത്.
ഈ റമദാന്‍ ഓഫര്‍ എല്ലാ വ്യാഴാഴ്ച വരെയും വൈകിട്ട് ആറ് മണി മുതല്‍ രാവിലെ 12 മണിവരെയാണ് ഈ ഓഫര്‍ ലഭിക്കുക. ഫെരാരി പാര്‍ക്കിനുള്ളിലേക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും റൈഡുകള്‍ക്ക് പ്രത്യേകം പണം ഈടാക്കും. റമദാന്‍ മാസത്തില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് ആറ് മണി മുതല്‍ അര്‍ദ്ധരാത്രിവരെ സൗജന്യ പ്രവേശനം അനുവദിക്കുമെന്നാണ് കമ്പനി നല്‍കുന്ന വാഗ്ദാനം. എന്നാല്‍ പാര്‍ക്കിനുള്ളിലെത്തുന്നവര്‍ക്ക് ഏത് തരത്തിലുള്ള റൈഡുകളാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ജനറല്‍ കാറ്റഗറിയിലുള്ള റൈഡുകള്‍ക്ക് 175 ദിര്‍ഹവും, ജനറല്‍ കാറ്റഗറിയിലുള്ള ഫോര്‍മുല റോസ, ഫ്‌ളയിംഗ് ആക്‌സസ് എന്നിവ ഒഴികെയുള്ള റൈഡിന് 125 ദിര്‍ഹവുമാണ് ഈടാക്കുക.

പാര്‍ക്കിന്റെ വിസ്മയങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായാണ് പാര്‍ക്ക് ജനങ്ങള്‍ക്ക് സൗജന്യമായി തുറന്നുനല്‍കുന്നതെന്ന് ഫെരാരി വ്യക്തമാക്കി. ആദ്യമായി പാര്‍ക്ക് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് പാര്‍ക്കിനുള്ളിലെ എല്ലാഭാഗങ്ങളും സന്ദര്‍ശിക്കാനുള്ള സൗകര്യവും ഫെരാരി പ്രദാനം ചെയ്യുന്നു. സാധാരണ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് ആറ് വരെയും വാരാന്ത്യങ്ങളില്‍ 11 മുതല്‍ 12 വരെയുമാണ് പാര്‍ക്കിന്റെ പ്രവൃത്തിസമയം.












Click it and Unblock the Notifications