ദുബായ് വിമാനത്താവളങ്ങളില്‍ സൗജന്യ ഭക്ഷണവും സൗജന്യ ഇന്റര്‍നെറ്റും
ദുബായ്: അപകടത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ ദുബായ് വിമാനത്താവള സര്‍വ്വീസ് പുനരാരംഭിച്ചുവെങ്കിലും വിമാനങ്ങള്‍ ഒരറ്റ റണ്‍വെയിലൂടെ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. അത്‌കൊണ്ട് തന്നെ പല വിമാനങ്ങളും ഏതാണ്ട് 8 മണിക്കൂറോളം വൈകിയാണ് സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത്.
വിമാനത്താവളങ്ങിലെ കാലതാമസം കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണവും അണ്‍ലിമിറ്റഡ് വൈഫൈ സൗകര്യവും ഒരുക്കിയതായി അധിക്രതര്‍ അറിയിച്ചു.

ബോഡിംങ് പാസ്സോ ടിക്കറ്റോ കാണിച്ച് വിമാനത്താളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ഭക്ഷണങ്ങള്‍ സ്വീകരിക്കാമെന്ന് അധിക്രതര്‍ അറിയിച്ചു. നിലവിലെ രണ്ട് വിമാനത്താവളങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.












Click it and Unblock the Notifications