കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം ഒരുക്കി ഫെറാരി വേള്‍ഡ്
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ തീം പാര്‍ക്കായ ഫെറാരി വേള്‍ഡ് വേനല്‍ക്കാലം ഉല്ലാസമാക്കുവാനുള്ള പദ്ദതികള്‍ തയ്യാറാക്കി.
സ്‌കൂള്‍ വേനലവധിയില്‍ പ്രവേശിച്ചതും ഈദും ഒരുമിച്ചാഘോഷിക്കാന്‍ എത്തുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്.കുടുംബങ്ങളെ ആകര്‍ഷിക്കാന്‍ കുട്ടികള്‍ക്കുള്ള വിനോദങ്ങളാണ് പാര്‍ക്കില്‍ ഏറ്റവും കൂടുതല്‍ ഒരുക്കിയിരിക്കുന്നത്.

സപ്തംബര്‍ 30 വരെ യാസിലെ ആഘോഷ പരിപാടികളില്‍ പങ്കാളിയാവുന്ന ഹോട്ടലുകളില്‍ താമസിക്കുന്ന കുടുംബങ്ങളിലെ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാക്കിയാണ് പാര്‍ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ള വിനോദ വിജ്ഞാന പരിപാടികളും ഉല്ലാസ റൈഡുകളും കൂടുതല്‍ പേരെ ഇവിടെ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് അധിക്രതര്‍.












Click it and Unblock the Notifications