ദുബായ്: പാര്‍ക്കുകളിലും ബീച്ചുകളിലും സൗജന്യ വൈ-ഫൈ
ദുബായ്: ദുബായില്‍ പൊതു പാര്‍ക്കുകളിലും ബീച്ചുകളിലും സൗജന്യ വൈ-ഫൈ വരുന്നു. ഇത് സംബന്ധിച്ച കരാര്‍ പ്രമുഖ ടെലികോം കമ്പനിയായ ഡിയു വുമായി ദുബായ് മുന്‍സിപ്പാലിറ്റി അധികൃതര്‍ ഒപ്പ് വച്ചു. ജിടെക്‌സ് ടെക്‌നോളജി വീക്കിനോട് അനുബന്ധിച്ചാണ് കരാര്‍ ഒപ്പ് വച്ചത്.
അധികം വൈകാതെ തന്നെ സൗജന്യ വൈ-ഫൈ യാഥാര്‍ത്ഥ്യമാകും. സ്മാര്‍ട്ട് പാര്‍ക്കുകളും ബീച്ചുകളും സൃഷ്ടിയ്ക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ വൈ-ഫൈ സംവിധാനം വരിക. ദുബായ് മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ ലൂട്ടയാണ് ഇക്കാര്യം പറഞ്ഞത്.

ക്രീക്ക് പാര്‍ക്ക്, മംസാര്‍ ബീച്ച്. മുഷ്രിഫ് പാര്‍ക്ക്, ജുമെരിയ ബീച്ച് പാര്‍ക്ക് എന്നിവിടങ്ങളിലാണ് സൗജന്യ വൈ-ഫൈ ലഭ്യമാക്കുക. പദ്ധതിയുടെ ആദ്യഘട്ടത്തിലാണ് ക്രീക്ക് പാര്‍ക്ക് ഉള്‍പ്പടെയുള്ളവയില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കുക. എന്നാല്‍ പിന്നീട് കൂടുതല്‍ സ്ഥലങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications