റംസാന്‍:ദുബായ് മെട്രോയില്‍ സൗജന്യ വൈഫൈ
ദുബായ്: റംസാന്‍ മാസത്തില്‍ ദുബായ് മെട്രോയില്‍ സൗജന്യ വൈഫൈ. ഡിയു ആണ് സൗജന്യ വൈ ഫൈ നല്‍കുന്നത്. ദുബായ് മെട്രോ കാരേജുകളില്‍ സൗജന്യമായി ലഭിയ്ക്കും. ഗ്രീന്‍ ലൈനുകളിലും റെഡ് ലൈനുകളിലുമാണ് റംസാന്‍ പ്രമാണിച്ച് വൈഫൈ ലഭിയ്ക്കുക.
സേവനം ലഭ്യമാക്കാന്‍ ഡിയു വൈഫൈ തിരഞ്ഞെടുക്കണം. ഡിയു വൈഫൈ ലാന്‍ഡിംഗ് പേജില്‍ എത്തിയ ശേഷം കോംപ്ളിമെന്ററി ബ്രൗസിംഗ് സേവനം ഉപയോഗിച്ച് തുടങ്ങാം.

ദുബായിലെ യാത്രക്കാര്‍ക്കാണ് സേവനം ലഭ്യമാകുന്നത്. ഒരു മാസത്തേയ്ക്ക് മാത്രമാണ് സേവനമെന്നും ഡിയു ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഫഹദ് അല്‍ ഹസാവി പറഞ്ഞു. നിലവില്‍ ഒരു മാസത്തേയ്ക്കാണ് സൗജന്യ വൈഫൈ ലഭിയ്ക്കുന്നത്. ഈ സേവനം തുടരുമോ എന്ന കാര്യത്തില്‍ ടെലികോം കമ്പനി മറുപടി പറഞ്ഞിട്ടില്ല.
യുഎഇയിലെ പ്രമുഖ ടെലികോം കന്പനികളാണ് ഡിയു വും ഇത്തിസലാത്തും. ഇത്തിസലാത്തും റംസാന്‍ പ്രമാണിച്ച് പുതിയ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.












Click it and Unblock the Notifications