ബഹ്‌റനില്‍ ബസ്സ് സ്മാര്‍ട്ടായപ്പോള്‍ യാത്രക്കാരുടെ എണ്ണത്തിലും സ്മാര്‍ട്ട് രേഖപ്പെടുത്തി
മനാമ: രാജ്യത്ത് പുതുതായി ആരംഭിച്ച ബസ്സ് സര്‍വ്വീസില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തിയതോടെ യാത്രക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധന രേഖപ്പെടുത്തി. മണിക്കൂറുകളോളം പാര്‍ക്കിങിനു വേണ്ടി സമയം കളയേണ്ടി വരുന്നതും, സ്വന്തം വാഹനങ്ങളില്ലാത്തവര്‍ക്ക് വിമാനത്താവളത്തിലേക്ക് എത്തിച്ചേരാന്‍ പറ്റുന്നതും പുതിയ ബസ്സ് സര്‍വ്വീസിനെ ആശ്രയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.
അതിനിടയിലാണ് ബസ്സില്‍ വൈഫൈ സംവിധാനവും അധിക്രതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളും മറ്റും വൈഫൈ ഉപയോഗിക്കാന്‍ സാധിക്കുന്നത് കൊണ്ടു തന്നെ യാത്രകള്‍ കഴിയുന്നതും ബസ്സുകളിലേക്ക് മാറ്റിയിട്ടുണ്ട്. ലോ ഫ്‌ളോര്‍ ബസ്സുകളായത് കൊണ്ടു തന്നെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും പ്രയാസം കൂടാതെ ബസ്സില്‍ കയറാന്‍ കഴിയുന്നതും വലിയൊരു ആശ്വാസമാണ്.

മികച്ച പരിശീലനം ലഭിച്ച ജീവനക്കാരുടെ സഹായ മനോഭാവത്തോടെയുള്ള പെരുമാറ്റം പലരേയും സ്വന്തം വാഹനം ഉപേക്ഷിച്ച് ബസ്സ് യാത്ര തെരഞ്ഞെടുക്കുന്നതിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്.












Click it and Unblock the Notifications