Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രഷ് ആന്റ് മോര്‍ ഷാര്‍ജയില്‍ എത്തുന്നു

ദുബായ്: പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ശ്രംഖലയായ ഫ്രഷ് ആന്റ് മോറിന്റെ പുതിയ 5 ശാഖകള്‍ താമസിയാതെ ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പേര് സൂചിപ്പിക്കുന്നതുപോലെ ഏറ്റവും ഫ്രഷ് ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ജനറല്‍ മാനേജര്‍ സക്കരിയ്യ ചള്ളക്കര അഭിപ്രായപ്പെട്ടു.

മുവൈല മുസല്ല ശാഖകള്‍ ഈ മാസം അവസാനം ആരംഭിക്കുവാനുള്ള പ്രവര്‍ത്തനങ്ങളല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അബുഷാഗറ, അല്‍ നബ്ബ, അല്‍ മനാക്, ദുബായിലെ കറാമ തുടങ്ങിയ സ്ഥലങ്ങളില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ പ്രവര്‍ത്തനം ആരംഭിക്കുവാനുള്ള നടപടികള്‍ നടന്നുവരുന്നതായും ഇവര്‍ അറിയിച്ചു.

fresh-more

ഷാര്‍ജയിലെ ശാഖ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഒരു കിലോ സ്വര്‍ണ്ണം സമ്മാനമായി നല്‍കുന്ന പദ്ധതിയും ഗ്രൂപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ബിസിനസ്സ് ഡവലപ്പ്‌മെന്റ് മാനേജര്‍ അബ്രഹാം വര്‍ഗ്ഗീസ്, മാര്‍ക്കറ്റിംങ് മാനേജര്‍ പി.എം അബ്ദുള്ള എന്നിവരും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+