ഫ്രന്റ്സ് ദേശീയ ദിനാഘോഷം ജന പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി
മനാമ: ഫ്രന്‍സ് സോഷ്യല്‍ അസോസിയേഷന് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ബഹറിന്‍ ദേശീയ ദിനാഘോഷം ജന പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. യൂത്ത് ഇന്ത്യ, കാപിറ്റല്‍ ചാരിറ്റി അസോസിയേഷന് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ ദിന റാലിയിലൂം സമ്മേളനത്തിലും ബഹറിന്‍ പാര്‍ലമെന്റ് അംഗങ്ങളും സാമൂഹികസാംസ്കാരിക മേഖലയിലെ ഉന്നത വ്യക്തിത്വങ്ങളുടെയും സാന്നിധ്യം ആഘോഷത്തിന്റെ പൊലിമ വര്‍ധിപ്പിച്ചു.

ഉച്ചക്ക് ഒരു മണിക്ക് നടന്ന വര്‍ണ ശബളമായ റാലിയില്‍ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍, യൂത്ത് ഇന്ത്യ സംഘടിപ്പിച്ച പ്രവാസി സ്പോര്‍ട്സില്‍ മാറ്റുരക്കാനെത്തിയ മല്സരാര്ഥികള്, ഫ്രന്റ്സ്, യൂത്ത് ഇന്ത്യ, മലര്‍വാടി, ടീന്‍ ഇന്ത്യ പ്രവര്‍ത്തകരും അനുഭാവികളും, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ അണി ചേര്‍ന്നു. ബാന്റ് വാദ്യം, കോല്‍ക്കളി, ഒപ്പന തുടങ്ങിയ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയ റാലിയില്‍ ബഹറിന്‍ പതാകകളും തോരണങ്ങളും കയ്യിലേന്തിയ ജനക്കൂട്ടം അണിയായി നിരന്ന് നീങ്ങിയപ്പോള്‍ കണ്ണിനും കാതിനും ആനന്ദം പകര്‍ന്നു.

റാലിയെ തുടര്‍ന്ന് ബഹറിന്‍ ദേശീയ ഗാനാലപനത്താടെ ആരംഭിച്ച പൊതുസമ്മേളനം ബഹറിന്‍ പാര്‍ലമെന്റംഗം അലി ഈസ ബൂഫര്‍സാന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റംഗം അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത, ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് പ്രിന്‍സ് നടരാജന്, വൈസ് പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാല്‍, എക്സിക്യൂട്ടീവ് അംഗം ജയ്ഫര്‍ മയ്ദാനി, ബഹറിന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് കൈതാരത്ത്, സെക്രട്ടറി എന്‍.കെ വീരമണി, സാമൂഹിക പ്രവര്‍ത്തകരായ കെ. ജനാര്ദനന്, സേവി മാത്തുണ്ണി, ബഷീര്‍ അമ്പലായി, കെ.ടി സലീം, അസീല്‍ അബ്ദുറഹ്മാന്, ചെമ്പന്‍ ജലാല്‍, നാസര്‍ മഞ്ചേരി.

സാനി പോള്‍, യൂത്ത് ഇന്ത്യ പ്രസിഡന്റ് ബിന്‍ഷാദ് പിണങ്ങോട്, പ്രോഗ്രാം കണ്‍വീനര്‍ കെ.എം മുഹമ്മദ്, ഫ്രന്റ്സ് ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍, കിംസ് ബഹറിന്‍ മെഡിക്കല്‍ സെന്റര്‍ പ്രതിനിധി കെ. സഹല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഫ്രന്റ്സ് പ്രസിഡന്റ് ജമാല്‍ നദ്വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് സഈദ് റമദാന് നദ്വി സ്വാഗതം ആശംസിക്കുകയും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ വി.കെ അനീസ് നന്ദി ആശംസിക്കുകയും ചെയ്തു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications