കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രന്റ്‌സ് പ്രസിദ്ധീകരണ കാമ്പയിന് തുടക്കമായി

  • By Desk
Google Oneindia Malayalam News

മനാമ: നന്മയുടെ വായന പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ച് ഫ്രന്റ്‌സ് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന പ്രസിദ്ധീകരണ കാമ്പയിന് കഴിഞ്ഞ ദിവസം തുടക്കമായി. ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ്വി ഇരിങ്ങല്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാലില്‍ നിന്ന് ഓര്‍ഡര്‍ സ്വീകരിച്ച് കാമ്പയിന് തുടക്കം കുറിച്ചു.

നല്ല ആശയങ്ങള്‍ രൂപപ്പെടണമെങ്കില്‍ പരന്ന വായന ആവശ്യമാണെന്ന് മുഹമ്മദ് ഇഖ്ബാല്‍ ചൂണ്ടിക്കാട്ടി. പ്രബോധനം, ആരാമം, മലര്‍വാടി എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും ഐ.പി.എച്ച് സാഹിത്യങ്ങളുടെയും പ്രാചരണം ആണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.

periodicalscampaign

മൂല്യവത്തായ ആശയങ്ങള്‍ കുടുംബങ്ങളിലേക്ക് എത്തിക്കാനുള്ള ഭാഗമാണിതെന്ന് കാമ്പയിന്‍ കണ്‍വീനര്‍ പി.പി ജാസിര്‍ പറഞ്ഞു. ചടങ്ങില്‍ ഫ്രന്റ്‌സ് വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി, മനാമ ഓര്‍ഗനൈസര്‍ ബദറുദ്ദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

English summary
Friends Periodical Campaign started at Manama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X