ഫുജൈറ: നീന്തല്‍ക്കുളത്തില്‍ വീണ് പെണ്‍കുട്ടി മരിച്ചു, മരണം കാല്‍വഴുതി വീണ്!!
ശനിയാഴ്ച ഉച്ച കഴിഞ്ഞ് ബാത്നാ റഡിസന്‍ഷ്യല്‍ ഏരിയയിലായിരുന്നു സംഭവം
ഫുജൈറ: ഫുജൈറയില്‍ അപ്പാര്‍ട്ട്മെന്റിലെ നീന്തല്‍ക്കുളത്തില്‍ വീണ പെണ്‍കുട്ടി മരിച്ചു. രണ്ടുവയസ്സുകാരിയായ എമിറാത്തി പെണ്‍കുട്ടിയാണ് മരിച്ചത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് ബാത്നാ റഡിസന്‍ഷ്യല്‍ ഏരിയയിലായിരുന്നു സംഭവം.
സംഭവം നടന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഫുജൈറ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ മുഹമ്മദ് ബിന്‍ ഖാനിം അല്‍ കാബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് അപ്പാര്‍ട്ട്മെന്റിലെ നീന്തല്‍ക്കുളത്തില്‍ അബോധാവസ്ഥയിലായ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസും ആംബുലന്‍സും സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തെങ്കിലും തെറ്റുകാരല്ലെന്ന് കണ്ട് വിട്ടയ്ക്കുകയായിരുന്നു. കുഞ്ഞിന്റെ സംസ്കാര ചടങ്ങുകള്‍ മഗ് രിബ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഖിഡ്ഫയിലെ അല്‍ റഖബാനി പള്ളിയില്‍ നടക്കും. സംഭവത്തോടെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
-
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം












Click it and Unblock the Notifications