ഫുജൈറ ഉപഭരണാധികാരി അന്തരിച്ചു; സംസ്‌ക്കാര ചടങ്ങുകള്‍ വ്യാഴാഴ്ച
ഫുജൈറ: ഫുജൈറ ഉപ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ സെയ്ഫ് അല്‍ ഷര്‍ഖി അന്തരിച്ചു. സംസ്‌ക്കാര ചടങ്ങുകള്‍ വ്യാഴാഴ്ച നടക്കും. ഫുജൈറയിലെ ശെയ്ഖ് സായിദ് വലിയ പള്ളിയിലാണ് മയ്യിത്ത് ഖബറടക്കുന്നത്.
ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി അല്‍ റിമൈല കൊട്ടാരത്തില്‍ അനുശോചകരെ സ്വീകരിക്കും.

ഫുജൈറയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആരംഭിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. മയ്യത്ത് നമസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനയും മധ്യാഹന പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് നടക്കുക.












Click it and Unblock the Notifications