Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ഥിയെ ഇടിച്ച അധ്യാപകന് തടവ് ശിക്ഷ

Crime
ഫുജൈറ: വിദ്യാര്‍ഥിയെ ഇടിച്ച അധ്യാപകന് തടവ് ശിക്ഷ.മൂന്ന് വര്‍ഷത്തേയ്ക്ക് ഇയാളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ജയിലിലേക്ക് അയക്കുകയും ചെയ്തു. ക്ളാസ് മുറിയ്ക്കുള്ളില്‍ വച്ച് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതിനാണ് അധ്യാപകനെതിരെ നടപടി.

മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് തന്റെ മകനെ അധ്യാപകന്‍ മര്‍ദ്ദിച്ചുവെന്ന രക്ഷകര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്നാണ് കേസ് കോടതിയിലെത്തുന്നത്. തന്റെ കൈ വച്ചാണ് കുട്ടിയെ ഇടിച്ചെതെന്ന് വിചാരണ വേളയില്‍ അധ്യാപകന്‍ സമ്മതിച്ചു.

ഒരുമാസത്തെ തടവ് ശിക്ഷയ്ക്കും സസ്‌പെന്‍ഷനും പുറമെ 500 ദിര്‍ഹം അധ്യാപകനില്‍ നിന്ന് പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. നിയമങ്ങള്‍ ലംഘിച്ച് കുട്ടികള്‍ക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കോടതി.

സ്‌കൂളുകളില്‍ കുട്ടികളെ ശിക്ഷിയ്ക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി കടുത്ത ശിക്ഷ നല്‍കുന്ന അധ്യാപകരും സ്‌കൂളുകളും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+