കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഴുവന്‍ മലയാളി ഹാജിമാരും മക്കയിലെത്തി കനത്ത ചൂട് ഹാജിമാര്‍ക്ക് വെല്ലുവിളി

കനത്ത ചൂട് ഹാജിമാര്‍ക്ക് വെല്ലുവിളി

Google Oneindia Malayalam News

സൗദി: സര്‍ക്കാര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴി കേരളത്തില്‍ നിന്നും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ മക്കയില്‍ എത്തേണ്ട മുഴുവന്‍ ഹാജിമാരും സൗദിയില്‍ എത്തിച്ചേര്‍ന്നു. ആഗസ്റ്റ് 13 മുതലാണ് കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ ഒഴുക്ക് ആരംഭിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ജിദ്ദയിലെത്തിയ കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ അവസാന ബാച്ചും ഇറങ്ങിയതോടെ മലയാളികളായ മുഴുവന്‍ ഹാജിമാരും സൗദിയില്‍ എത്തി.

മക്കയിലും പരിസരത്തും കനത്ത ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അത്‌കൊണ്ട് തന്നെ സൂര്യതാപം ഏല്‍ക്കാതിരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ അധിക്രതര്‍ ഹാജിമാര്‍ക്ക് നല്‍കി തുടങ്ങി. മലയാളികളായ ഏതാണ്ട് 5000 ലധികം വളണ്ടിയര്‍മാരാണ് മക്കയിലും പരിസരത്തുമായി സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവരുടെ സാന്നിധ്യം മലയാളി ഹാജിമാര്‍ക്ക് ഏറെ ഗുണം ചെയ്യും. കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നത് കൊണ്ടു തന്നെ ജലദോഷവും ചെറിയ പനിയും കാരണം പല ഹാജിമാരും ക്ലിനിക്കുകളില്‍ എത്തിച്ചേരുന്നുണ്ട്.

hajj-27-1503825112.jpg -Properties

ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങള്‍ തുടങ്ങുന്നതുവരെ തല്‍കാലം താമസ മുറിയില്‍ കഴിഞ്ഞ് ഹജ്ജ് വേളയില്‍ മാത്രം പുറത്തിറങ്ങാം എന്നാണ് പലരും തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് അറഫാ ദിനം. ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചതു കാരണം മിനായില്‍ ഹാജിമാര്‍ താമസിക്കുന്ന ടെന്റുകളില്‍ എയര്‍ കൂളറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

English summary
Full Malayalee hajis came across in Mecca and have been challenged by heavy heat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X