റിയാദില്‍ തീപിടിത്തം 12പ്രവാസികള്‍ മരിച്ചു
റിയാദ്: റിയാദിലെ ബദറില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ച് ഇന്ത്യക്കാരടക്കം 12 പേര്‍ പേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് തീപിടുത്തം ഉണ്ടായത്. സിവില്‍ ഡിഫന്‍സ് വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി 10.13 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് മരിച്ച ഇന്ത്യക്കാരന്‍. മറ്റുള്ളവര്‍ ബംഗ്ളാദേശ് സ്വദേശികളാണ്. മരിച്ചവരെല്ലാം ഫാക്ടറിയിലെ ജീവനക്കരാണ്
ബദറിലെ ശിഫാ സനാഇയ്യയില്‍ പ്രവര്‍ത്തിയ്ക്കുന്ന സോഫ നിര്‍മ്മാണ ഫാട്ക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. ഫാക്ടറിയോട് ചേര്‍ന്ന് തൊഴിലാളികളുടെ താമസസ്ഥലത്ത് ഉണ്ടായിരുന്നവരാണ് അപകടത്തിന് ഇരയായത്. 16 പേരാണ് താമസ സ്ഥലത്തുള്ളത്. നാല് പേര്‍ അപകടം നടന്ന സമയത്ത് പുറത്ത് പോയിരിയ്ക്കുകയായിരുന്നു. മുറി പുറത്ത് നിന്ന പൂട്ടിയാണ് മറ്റുള്ളവര്‍ പോയത്.

അതിനാല്‍ തന്നെ തീപിടുത്തം ഉണ്ടായപ്പോള്‍ മുറിയ്ക്കുള്ളില്‍ ഉണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ ഫാക്ടറി പൂര്‍ണമായും നശിച്ചു. 12 പേരുടേയും മൃതദേഹങ്ങള്‍ വാതിലിനോട് ചേര്‍ന്നാണ് കാണപ്പെട്ടത്. റക്ഷപ്പെടാനായി വാതിലിനരികെ എത്തിയപ്പോഴേയ്ക്കും പൂര്‍ണമായും തീപിടിച്ച് കെട്ടിടം നശിയ്ക്കുകയായിരുന്നു. ബംഗഌദേശ് സ്വദേശികളാണ് ഫാക്ടറി നടത്തിയിരുന്നത്.












Click it and Unblock the Notifications