Get Updates
Get notified of breaking news, exclusive insights, and must-see stories!

സാഹിത്യ അവാര്‍ഡിനായി സ്യഷ്ടികള്‍ ക്ഷണിക്കുന്നു

ദുബായ്: സാഹിത്യ ലോകത്തെ മികച്ച പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നതിന്റ ഭഗമായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗലേറിയ എന്റര്‍ടൈന്‍മെന്റ്‌സ് സ്യഷ്ടികള്‍ ക്ഷണിച്ചു. 2013 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കഥ, കവിത, നോവല്‍ വിഭാഗങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ഗള്‍ഫിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള മലയാള സാഹിത്യ അവാര്‍ഡായിരിക്കും വിജയികളെ തേടിയെത്തുന്നതെന്ന് ഗലേറിയ എന്റര്‍ടൈന്‍മെന്റ് ജനറല്‍ മാനേജര്‍ കെ.എ.മനോജ് അഭിപ്രായപ്പെട്ടു.

മൂന്ന് പ്രശസ്ത മലയാള സാഹിത്യകാരന്മാര്‍ അടങ്ങുന്ന ജൂറി കുറ്റമറ്റ രീതിയില്‍ വിജയികളെ കണ്ടെത്തുമെന്ന് ജൂറി മേധാവിയും കേരള സാഹിത്യ അക്കാദമി ചെയര്‍മാനുമായ പെരുമ്പടവം ശ്രീധരന്‍ വ്യക്തമാക്കി. ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് കൂടാതെ, കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും ജേതാക്കള്‍ക്ക് സമ്മാനിക്കും.

dubai-map

പ്രവാസ ലോകത്ത് നിന്നുള്ള മികച്ച സാഹിത്യകാരന് പ്രതേക അവാര്‍ഡും സംഘടിപ്പിച്ചിട്ടുണ്ട്. പുസ്തകങ്ങളുടെ നാല് കോപ്പി, എഴുത്തുകാരന്റെ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഡിസംബര്‍ 31ന് മുമ്പ് അവാര്‍ഡ് കമ്മറ്റിക്ക് അയയ്ക്കണം. ഫോണ്‍: +91491 2545505 വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം മാനേജര്‍ ഹാഷ് ജാവേദും പങ്കെടുത്തു. അടുത്ത വര്‍ഷം ഏപ്രിലില്‍ ദുബായില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലായിരിക്കും അവാര്‍ഡുകള്‍ വിതരണം ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+