കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്മനില്‍ മണി എക്സേഞ്ച് ഓഫീസില്‍ ലക്ഷങ്ങള്‍ കവര്‍ന്നു

  • By Meera Balan
Google Oneindia Malayalam News

അജ്മന്‍: അജ്മനില്‍ മണി എക്‌സേഞ്ച് ഓഫീസില്‍ നിന്നും 275,000 ദിര്‍ഹം മോഷ്ടിച്ചു. ആരംഗ സംഘമാണ് പണം തട്ടിയെടുത്തത്, ജീവനക്കാരെ ആക്രിച്ച ശേഷമാണ് സംഘം പണവുമായി പോയത്. ആഫ്രിയ്ക്കന്‍ വംശജരാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയം.

അജ്മനിലെ ഷെയ്ഖ് റാഷിദ് ബിന്‍ ഹുമൈദ് റോഡിലുള്ള മണി എകസ്‌ചേഞ്ച് സ്ഥാപമനത്തിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രഇ പത്തരയോടെയാണ് സംഭവം നടക്കുന്നത്. പണം തട്ടിയെടുക്കുന്നതിന് സെക്യൂരിറ്റി ജീവനക്കാരെ ഉള്‍പ്പടെ അക്രമികള്‍ മര്‍ദ്ദിച്ചു. പൊലീസെത്തുന്നതിന് തൊട്ട് മുമ്പാണ് സംഘം പണവുമായി രക്ഷപ്പെട്ടത്.

Crime

ആറ് പേരാണ് മോഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരുടെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളില്‍ നിന്നും ഇവര്‍ മുമ്പും സ്ഥാപനത്തിലെത്തിയെന്ന് മനസിലായിട്ടുണ്ട്. ഏറെ ആസൂത്രിതമായ നീക്കമായിരുന്നെന്ന് പൊലീസ്. സ്ഥാപനം ഏറെ നാളായി പ്രതികള്‍ നിരീക്ഷിയ്ക്കുകയായിരുന്നു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്.

English summary
Police are hunting a six-member gang suspected of stealing Dh275,000 from a money exchange on Shaikh Rashid Bin Humaid Road in Ajman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X