ഷാര്‍ജയില്‍ മോഷണ സംഘം പോലീസ് പിടിയില്‍!!!
ഷാര്‍ജ: കടകള്‍ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ അഞ്ചംഗ സംഘത്തെ ഷാര്‍ജ പോലീസ് വിദഗ്ധമായി കുടുക്കി. മാസങ്ങളായി ഷാര്‍ജയിലും പരിസരത്തും ഇത്തരത്തിലുള്ള പരാതികള്‍ കൂടിയ സാഹചര്യത്തില്‍ പോലീസ് പ്രതേക സംഘത്തിന് രൂപം നല്‍കിയിരുന്നു.
പോലീസ് സംഘം രാത്രി കാലങ്ങളില്‍ ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ വിത്യസ്ത വേഷങ്ങളില്‍ നടത്തിയ തെരച്ചലിലാണ് പ്രതികള്‍ വലയിലായത്. നാല് അഫ്ഗാന്‍ സ്വദേശികളും ഒരു പാക്കിസ്ഥാന്‍ സ്വദേശിയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളിലൊരാളെ ആദ്യം അജ്മാനില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ കൂട്ടാളികളും കുടുങ്ങുകയായിരുന്നു.

മോഷ്ടിച്ച പണം നാട്ടില്‍ അയച്ചതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ പഴയ കുറ്റവാളികളാണെന്നും രാജ്യത്ത് നിന്ന് പുറത്താക്കിയ ഇവര്‍ അനധിക്രത മാര്‍ഗത്തിലൂടെ വീണ്ടും രാജ്യത്ത് പ്രവേശിച്ചതാണെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications