ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഒഴിവായത് വന്‍ദുരന്തം!!!
ദുബായ്: കറാമയില്‍ സ്ഥിതി ചെയ്യുന്ന മലയാളി ഉടമസ്ഥതയിലുള്ള ഉസ്താദ് ഹോട്ടലിലാണ് ഇന്ന് കാലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. കാലത്ത് ഒമ്പത് മണിയോടെയായിരുന്ന ഉഗ്ര ശബ്ദത്തില്‍ സിലിണ്ടര്‍ പൊട്ടിത്തറിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്ക് പറ്റിയതായാണ് വിവരം.

നോമ്പ് കാലമായതിനാല്‍ കാലത്ത് ഹോട്ടല്‍ പ്രവര്‍ത്തിക്കാത്തതും, പരിസരത്ത് കൂടുതല്‍ ആളില്ലാതിരുന്നതിനാലും വന്‍ ദുരന്തം ഒഴിവായി. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ പോലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് പരിസരത്ത് താമസിക്കുന്നവരെ സുരക്ഷിതമായി മാറ്റി.

സ്‌ഫോടനത്തില്‍ തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിനും സമീപത്തെ കെട്ടിടങ്ങള്‍ക്കും സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പോലീസ് സ്ഥലം സീല്‍ ചെയ്തിരിക്കുകയാണ്. അപകടത്തെ കുറിച്ചുള്ള വിശദമായ അന്വേഷണം നടന്നുവരുന്നു. കോഴിക്കോട് സ്വദേശി ബിഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ഉസ്താദ് ഹോട്ടല്‍.












Click it and Unblock the Notifications