കുടുംബ സംഗമം സംഘടിപ്പിക്കുന്നു
ദോഹ: മുഹമ്മദ് അബ്ദുറഹിമാന് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജ് മുക്കം (മാമോക്ക്) കോളജിന്റെ ഖത്തര്‍ അലുമിനി കൂട്ടായ്മ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ജിസിസി കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ഏതാണ്ട് 150 ലധികം മെമ്പര്‍മാരുള്ള അലുമിനി കോളേജുമായുള്ള നിരവധി സാമൂഹിക സാംസ്കാരിക പരിപാടികളിലെ സജീവ സാന്നിധ്യമാണ്. പ്രസിഡന്റ് മുര്‍ഷിദ് കെ. ടി യും, സെക്രട്ടറി ഉസാമ പായനാടിന്റെയും നേത്രത്വത്തില്‍ 2008 ലാണ് അലുമിനി രൂപീകരിച്ചത്. ചുരുങ്ങിയ കാലത്തി്നിടെ നിരവധി സാമൂഹ്യ സാംസ്കാരിക പരിപാടികള്‍ കമ്മിറ്റി സംഘടിപ്പിച്ചു.
കള്‍ച്ചറല്‍ പ്രോഗ്രാമുകളും വിനോദയാത്രകളും നടത്താറുണ്ട്. ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൌസ്, ഹമദ് ഹോസ്പിറ്റല്‍ റിഹാബിറ്റേഷന്‍ സെന്റ്ര്! സന്ദര്‍ശനം, രക്തദാനം, മൃതദേഹ പരിചരണം എന്നിവയില്‍ അലുമ്നി മെമ്പര്‍മാര്‍ സജീവ പങ്കാളികളാണ്. കോളജില്‍ പഠിക്കുന്ന നിര്‍ധനരായ കുട്ടികളില്‍ തിരഞ്ഞെടുത്തവര്‍ക്ക് എല്ലാ വര്‍ഷവും സ്കോളര്‍ഷിപ്പ് നല്കിക്കൊണ്ടിരിക്കുന്നു. കോളജിന്റെ പുതിയ ലൈബ്രറി സമുച്ചയത്തിനു വേണ്ട സംഭാവന നല്കുവാനും തങ്ങള്ക്കായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട് മലപ്പുറം ജില്ലകളിലെ സാധാരണകാര്‍ക്ക് ആശ്രയമായ എം. എ. എം. ഓ. കോളേജിനു യു ജി സി യുടെ അഖിലേന്ത്യ തലത്തിലുള്ള നാക്ക് അക്രഡിറ്റേഷനായ 'എ ' ഗ്രേഡ് ലഭിച്ചതും ഏറെ സന്തോഷകരമായ കാര്യമാണെന്നും ഇവര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ മമോക് അലുംനി രക്ഷധികാരികളായ യൂനുസ് സലിം വാപാട്ട്, എ . എം അഷ്റഫ് , മുര്‍ഷിദ് കെ. ടി , ഇക്ബാല്‍ , മുഹമ്മദ്, അബ്ബാസ് മുക്കം എന്നിവരും ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അഷ്റഫ് മുക്കം, ജനറല്‍ സെക്രട്ടറി ഫായിസ് സി. എം. ആര്, പിആര്‍ സെക്രട്ടറി അമീന് കൊടിയത്തൂര്‍ , ഷാഫി ചെരൂപ്പ , സമീര്‍, നാസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു.