ആറ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒറ്റ വിസ
ദുബായ്: ജിസിസി രാജ്യങ്ങലേയ്ക്ക് ഏകീകൃത ടൂറിസ്റ്റ് വിസ കൊണ്ടു വരുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍. അടുത്ത ജിസിസി യോഗത്തില്‍ ഇതു സംബന്ധിച്ച ശുപാര്‍ശകള്‍ പരിഗണിയ്ക്കുമെന്ന് ഡയറക്ടര്‍ നജീബ് അല്‍ ഷമേസി പറഞ്ഞു. യുഎഇ, സൗദി, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ ആറുരാജ്യങ്ങള്‍ സന്ദര്‍ശിയ്ക്കുന്നതിനുള്ള ഒറ്റ വിസയാണ് നിലവില്‍ വരിക.
ഗള്‍ഫ് രാജ്യങ്ങളിലെ വിനോദ വ്യാപര മേഖലകളെ ശക്തിപ്പെടുത്തുന്നതിന് ഏകീകൃത വിസ സമ്പ്രദായത്തിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഖത്തറില്‍ നടക്കുന്ന അടുത്ത ജീസിസി യോഗത്തില്‍ ഏകീകൃത വിസ സംബന്ധിച്ചുള്ള തീരുമാനം സമര്‍പ്പിയ്ക്കും.

ജിസിസി രാജ്യങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യത്തില്‍ നിന്നും വിസ ലഭിച്ചാല്‍ ഇത് മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിയ്ക്കാനുള്ള അനുമതിയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുള്ള ഷെന്‍ഗന്‍ വീസയുടെ മാതൃകയിലാണ് ജിസിസി വിസയും വിഭാവനം ചെയ്യുന്നത്.
ഹജ്ജ്, ഉംറ തീര്‍ത്ഥാടനങ്ങള്‍ക്കായി സൗദിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മറ്റ് രാജ്യങ്ങള്‍ കൂടി സന്ദര്‍ശിയ്ക്കുന്നതിന് ഏകീകൃത വിസ സഹായകമാകും. ജിസിസി രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ പുരോഗതി ഉണ്ടാകാനും ഏകീകൃത വിസ സഹായകമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിയ്ക്കുന്നത്.












Click it and Unblock the Notifications