സ്കൂളില്‍ നിന്ന് പുറത്താക്കി,16കാരി തൂങ്ങി മരിച്ചു
കുവൈത്ത് സിറ്റി: സ്‌കൂളില്‍ നിന്ന് പുറത്താക്കിയ സങ്കടത്തില്‍ 16 കാരി ആത്മഹത്യ ചെയ്തു. കുവൈത്തി പെണ്‍കുട്ടിയാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. കുവൈത്ത് പത്രങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു.
പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല.പുറത്താക്കിയതില്‍ മനം നൊന്തായിരുന്നു ആത്മഹത്യ . വീട്ടിലെ ടോയ്‌ലറ്റിനുള്ളില്‍ തൂങ്ങിമരിയ്ക്കുകയായിരുന്നു വിദ്യാര്‍ഥിനി.കുടുംബാഗംങ്ങള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് കുട്ടി ആത്മഹത്യ ചെയ്തത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുട്ടിയെ പുറത്താക്കിയത്. അന്ന് മുതല്‍ തന്നെ മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു കുട്ടി. കുവൈത്ത് സിറ്റിയിലെ ഫര്‍വാനിയയിലാണ് കുട്ടിയുടെ താമസം.
അല്‍ വാതാന്‍ അറബിക് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സ്‌കൂളില്‍ നിന്ന് പുറത്തക്കിയതിലുള്ള നിരാശയിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം












Click it and Unblock the Notifications