കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് രാജ്യങ്ങളില്‍ മൊബൈല്‍ നിരക്കില്‍ വന്‍ കുറവ്, പുതിയ നിരക്കുകള്‍ ഏപ്രില്‍ 1 മുതല്‍

Google Oneindia Malayalam News

അബുദാബി: ഗള്‍ഫ് രാജ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുറയ്ക്കുന്നു. ജിസിസി രാഷ്ട്രങ്ങളാണ് നിരക്ക് കുറയ്ക്കുന്നത്. റോമിംഗ് നിരക്കുകള്‍ 40 ശതമാനം കുറയ്ക്കാനാണ് ആദ്യത്തെ തീരുമാനം. ഏപ്രില്‍ ഒന്ന് മുതല്‍ റോമിംഗ് നിരക്കുകള്‍ കുറയും. ജിസിസി രാഷ്ട്രങ്ങളില്‍ ഉടനീളം ഈ ഇളവ് ലഭ്യമാകും.

ജിസിസിയുടെ സെക്രട്ടറിയേറ്റ് ജനറല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യം റോമിംഗ് നിരക്കുകളാണ് കുറയ്ക്കുന്നതെങ്കിലും അധികം വൈകാതെ കോള്‍ നിരക്കുകള്‍, ഡാറ്റ താരിഫ്, ടെക്സ്റ്റ് മെസേജ് എന്നിവയുടെ നിരക്കും കുറയ്ക്കും. സൗദി, യുഎഇ ഉള്‍പ്പടെ ആറ് രാജ്യങ്ങളാണ് ജിസിസിയില്‍ അംഗങ്ങളായിട്ടുള്ളത്.

Mobile

2013 ല്‍ ജിസിസിയിലെ വിവിധ ഫോണ്‍ റെഗുലേറ്റേഴ്‌സ് നടത്തിയ യോഗത്തിലാണ് നിരക്ക് കുറയ്ക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തത്. ഇതു സബന്ധിച്ച പഠനം നടത്തുകയും ചെയ്തിരുന്നു. ഫോണ്‍ നിരക്ക് കുറയ്ക്കുമെന്ന് 2015ല്‍ പറയുകയും ചെയ്തു. ഏപ്രിലില്‍ നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എത്ര ശതമാനത്തോളം കുറവ് ഉണ്ടാകുമെന്നതിനെപ്പറ്റി സൂചന ഇല്ലായിരുന്നു.

യുഎഇയിലെ പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ ഡിയുവും ഇത്തിസലാത്തും 2.4 ദിര്‍ഹമാണ് ഒരു മിനിട്ടിന് റോമിംഗ് ചാര്‍ജ്ജായി ഇടാക്കിയിരുന്നത്. ഇതേ കമ്പനികള്‍ 50 കിലോബൈറ്റ് ഡാറ്റ റോമിംഗിന് 1 ദിര്‍ഹവും ഇടാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X