സൗദി:സഹോദരനെ കെട്ടി യുവതി ജീവിച്ചത് 50വര്‍ഷം
റിയാദ്: സഹോദരനെയാണ് വിവാഹം കഴിച്ചതെന്ന് സൗദി യുവതി അറിഞ്ഞത് ഭര്‍ത്താവിന്റെ മരണ ശേഷം. അന്‍പത് വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിനൊടുവിലാണ് സ്ത്രീ ഇക്കാര്യം അറിയുന്നത്. രക്തബന്ധമുള്ള സഹോദരങ്ങളല്ല ഇവരെങ്കിലും ഒരേ സ്ത്രീയില്‍ നിന്നും മുലപ്പാല്‍ കുടിച്ചിട്ടുണ്ട്.
ഒരു സ്ത്രീയില്‍ നിന്നും മുലപ്പാല്‍ കുടിയ്ക്കുന്ന കുട്ടികള്‍ സഹോദരങ്ങളായിരിയ്ക്കുമെന്നാണ് സൗദി നിയമം അനുശാസിയ്ക്കുന്നത്. അതിനാല്‍ തന്നെ ഇവര്‍ തമ്മില്‍ വിവാഹം കഴിയ്ക്കാനും പാടില്ല. എന്നാല്‍ സ്ത്രീയ്ക്കും ഭര്‍ത്താവിനും തങ്ങള്‍ സഹോദരങ്ങളാണെന്ന് അറിയില്ലായിരുന്നു.

ഭര്‍ത്താവിന്റെ മരണ ശേഷം ചില ബന്ധുക്കള്‍ തന്നെയാണ് സഹോദര ബന്ധത്തെപ്പറ്റി യുവതിയോട് പറഞ്ഞത്. എന്നാല്‍ ഇവര്‍ ഇക്കാര്യം ആദ്യം വിശ്വസിച്ചിരുന്നില്ല. പിന്നീട് ഭര്‍ത്താവിന്റെ ജന്മനാട്ടിലെത്തി സ്ത്രീ നടത്തിയ അന്വേഷണത്തിനൊടുവിലാണ് തങ്ങള്‍ സഹോദരങ്ങളാണെന്ന സ്ത്രീ തിരിച്ചറിയുന്നത്.
ഭര്‍ത്താവിന്റെ മരണം തന്നെ മാനസികമായി തളര്‍ത്തിയെന്നും അതിനെക്കാള്‍ വേദനിപ്പിച്ചത് സഹോദരനെ വിവാഹം കഴിയ്‌ക്കേണ്ടി വന്നതാണെന്നും സ്ത്രീ പറഞ്ഞു. എട്ട് മക്കളാണ് ഈ ബന്ധത്തില്‍ യുവതിയ്ക്കുള്ളത്. അറബി പത്രമായ ഒകാസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications