കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവീന ആശയങ്ങള്‍ സേവനങ്ങളില്‍ ഉള്‍പ്പെടുത്തുന്നുമെന്ന് ദുബായ് എമിഗ്രേഷന്‍

Google Oneindia Malayalam News

ദുബായ് : ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ദുബായ് (ജിഡിആര്‍എഫ്എ) ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് ക്രിയേറ്റിവിറ്റി ആന്റ് ഇന്നവേഷന്‍ ഫോറം സംഘടിപ്പിച്ചു. നവീന ആശയങ്ങളുടെ നിരവധി പുത്തന്‍ അറിവുകള്‍ ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ടു. ശാസ്ത്രസാങ്കേതിക ബൗദ്ധിക മേഖലകളില്‍ നിന്നുള്ള മുന്ന് പ്രതിഭാശാലികളാണ് അവരുടെ അറിവുകളും അനുഭവങ്ങളും നൂതനാശയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചത് .

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ബ്രിട്ടനിലെ ചെല്‍സീ ആന്റ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹോസ്പിറ്റല്‍ സര്‍ജറികാന്‍സര്‍ ഡിപാര്‍ട്‌മെന്റ് വിസിറ്റിംഗ് പ്രൊഫസര്‍ ഡോ. മൈക്കല്‍ എ ക്രാഫര്‍ഡ്, ഡോ. മൈക്കല്‍ ഗല്‍പ് (കനഡ), പ്രൊഫ. ഹിറോ (ജപ്പാന്‍) എന്നിവരാണ് വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചത്.

orum

മികച്ച നവീന ആശയങ്ങള്‍ എങ്ങനെ രാജ്യ പുരോഗതിക്കും പൊതുജനങ്ങള്‍ക്കും പ്രാവര്‍ത്തികമാക്കാന്‍ എന്ന ലക്ഷ്യത്തിന് ഊന്നല്‍ കെടുത്തു കെണ്ടാണ് ഇത്തരത്തിലൊരു പരിപാടി ദുബായ് എമിഗ്രേഷന്‍ സംഘടിപ്പിച്ചത്. രാജ്യത്തെ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്ന് ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു സമ്മേളനം സംഘടിപ്പിച്ചത്.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ രാജ്യം ഇന്നവേഷന്‍ വാരത്തിന് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വകുപ്പ് ഇന്നൊവേഷന്‍ ഫോറം സംഘടിപ്പിച്ചത് .സമ്മേളനം ജിഡിആര്‍എഫ്എഡി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റി ഉദ്ഘാടനം ചെയ്തു. നൂതനാശയങ്ങളും സൗകര്യങ്ങളും ജീവിത നിലവാരവും സംബന്ധിച്ച് പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കാന്‍ ഇത്തരം സമ്മേളനങ്ങള്‍ നിമിത്തമാകുമെന്ന് ആദ്ധേഹം പറഞ്ഞു.

നൂതന ആശയങ്ങളുടെ മികച്ച കണ്ടെത്തലുകള്‍ വകുപ്പിന്റെ വിവിധ സേവനങ്ങള്‍ക്ക് ഉപകാരപ്പെടുത്തും. ക്രിയേറ്റിവിറ്റി ആന്റ് ഇന്നവേഷന്‍ എന്ന വിഭാഗം തന്നെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

English summary
GDRFA conducted Government Creativity Innovation Forum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X