തൊഴിലാളികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു
അബുദാബി: തൊഴിലാളികള്‍ക്കായി വിവിധ ലേബര്‍ ക്യാമ്പുകളില്‍ നടന്ന ജീപാസ് ബിഗ് കാര്‍ണിവല്‍ ഓഫ് ഗൈംസ് 2016 ലെ ഗ്രാന്റ് ഫിനാലെ വിജയകരമായി സമാപിച്ചു. അബുദാബി അല്‍സലാം ലിവിംഗ് സിറ്റിയില്‍ നടന്ന പരിപാടിയില്‍ ഏതാണ്ട് 15,000 ലധികം തൊഴിലാളികളാണ് പരിപാടി വീക്ഷിക്കാന്‍ എത്തിച്ചേര്‍ന്നത്. വിവിധ ലേബര്‍ ക്യാമ്പുകളിലായി സംഘടിപ്പിച്ച ബിഗ് കാര്‍ണിവലിലെ വിജയികളാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചത്.
മാര്‍ച്ച് 17 ന് ആരംഭിച്ച കാര്‍ണിവലില്‍ 26 ല്‍ പരം ലേബര്‍ ക്യാമ്പുകളാണ് പങ്കെടുത്തത്. വോളിബോള്‍, കാരംസ് ,ചെസ്സ് , ആം റസലിംഗ് തുടങ്ങിയ ഇനങ്ങളിലാണ് തൊഴിലാളികള്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചത്. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രശസ്ത ഗായകന്‍ മൊഹമ്മദ് അസ്ലമിന്റേയും, ഡി4 ഡാന്‍സ് ട്രൂപ്പിന്റേയും പ്രകടനങ്ങള്‍ കാണികളെ ആവേശഭരിതരാക്കി.

പ്രമുഖ ഇവന്റ് ഓര്‍ഗ്ഗനൈസിംങ് കമ്പനിയായ ഇക്കുറ്റി പ്ലസ് അഡ്വെടൈസിങ്ങാണു പരിപാടിയുടെ സംഘാടകര്‍. തൊഴിലാളികളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്ന് മാനേജിംഗ് ഡയറക്ടര്‍ ജുബി കുരുവിള പറഞ്ഞു. പ്രമുഖ ബ്രാന്‍ഡുകളായ സാപ്പില്‍ പെര്‍ഫ്യൂം, അബാന്‍ ടൂത്ത് പേസ്റ്റ്, കൊക്കകോള എന്നിവരാണ് പരിപാടിയുടെ മറ്റ് സംഘാടകര്‍.












Click it and Unblock the Notifications