യുഎഇ ദാനവര്‍ഷാചരണത്തിനു ഭാഗമായി ജെസ് എജുക്കേഷന്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് ഒരുങ്ങുന്നു
ദുബായ്: യുഎഇ പ്രസിഡന്റ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ആഹ്വാനം ചെയ്ത ദാന വര്‍ഷാചരണത്തിനു കരുത്തു പകര്‍ന്നു കൊണ്ട്, ജെംസ് എഡ്യൂക്കേഷന്‍ നവീനമായ ആനുകൂല്യ പദ്ധതി അനാവരണം ചെയ്തു.
വിദ്യാഭ്യാസം ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രാവര്‍ത്തികമാക്കിയ ഈ പദ്ധതി വഴി, ജെംസ് കുടുംബാംഗങ്ങള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ ലഭിക്കും. തങ്ങളില്‍ മാതാപിതാക്കള്‍ പതിറ്റാണ്ടുകളായി പുലര്‍ത്തുന്ന വിശ്വാസത്തിനു അവരോടുള്ള നന്ദി സൂചകം കൂടിയാണ് ഈ പദ്ധതിയെന്ന് ജെംസ് എഡ്യൂക്കേഷന്‍ അറിയിച്ചു.

ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജെംസ് എഡ്യൂക്കേഷന്‍ മാനേജിങ് ഡയറക്ടറും ബോര്‍ഡ് അംഗവുമായ ദിനോ വര്‍ക്കി പറഞ്ഞു. പുതിയ ആനുകൂല്യ പദ്ധതി വിദ്യാഭ്യാസ ചെലവ് കുറയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായകമാകും. ഒട്ടേറെ കുടുംബങ്ങള്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നുണ്ട്. തങ്ങളുടെ വിദ്യാഭ്യാസ ശൃംഖലയുടെ കരുത്തിലൂടെ അവരുടെ ജീവിതത്തില്‍ ഗുണകരമായ മാറ്റം ഉണ്ടാക്കുകയും, വരും നാളുകളില്‍ വിദ്യാഭ്യാസം ചെലവ് രഹിതം ആക്കുകയുമാണ് ജെംസ് എഡ്യൂക്കേഷന്‍ വിഭാവനം ചെയ്യന്നതെന്നു അദ്ദേഹം പറഞ്ഞു.
ജെംസ് ശൃംഖലയിലെ 300,000ഇല്‍പ്പരം പേര്‍ക്ക് പദ്ധതി ഗുണകരമാകും. ജെംസ് ശൃംഖലയില്‍ യു.എ.ഇ.യില്‍ 48 വിദ്യാലയങ്ങളുണ്ട്. 108,000 വിദ്യാര്‍ത്ഥികളും അവരുടെ 70,000 കുടുംബങ്ങളും, പുറമെ 10,000 സ്റ്റാഫ് അംഗങ്ങളും, അവരുടെ കുടുംബാംഗങ്ങളുമുണ്ട്. വിവിധ ബിസിനസ് മേഖലകളിലെ പ്രമുഖ ബ്രാന്‍ഡുകളുമായി കൈ കോര്‍ത്ത്, ഭക്ഷണം, ആരോഗ്യം, യാത്ര, വിനോദം, തുടങ്ങിയവയ്ക്കു ഒട്ടേറെ ആനുകൂല്യങ്ങള്‍ ആണ് പുതിയ പദ്ധതി വഴി ജെംസ് കുടുംബാംഗങ്ങള്‍ക്ക് ലഭ്യമാകുക.
ഈ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത് ജെംസ് എഡ്യൂക്കേഷനില്‍ സി.ആര്‍.എം., കസ്റ്റമര്‍ ലോയല്‍റ്റി എന്നിവയുടെ സീനിയര്‍ വൈസ് പ്രെസിഡന്റായി നിയമിതനായ മാനവ് ഫെര്‍ണാണ്ടസ് ആണ്. മാതാപിതാക്കളുടെ പ്രതികരണങ്ങള്‍ ശ്രദ്ധയോടെ കേട്ട്, അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞാണ് പുതിയ പദ്ധതിക്കു രൂപം നല്‍കിയതെന്ന് മാനവ് പറഞ്ഞു. ഇത് അവരുടെ ജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ക്കു കാരണം ആകും. 55ഇല്‍പ്പരം വര്‍ഷങ്ങളായി സമൂഹത്തിനു വേണ്ടി ഒട്ടേറെ പദ്ധതികള്‍ ജെംസ് എഡ്യൂക്കേഷന്‍ രൂപം നല്‍കിയിട്ടുണ്ട്. വരുന്ന സെപ്റ്റംബര്‍ മാസത്തില്‍, പുതിയ അധ്യയന വര്ഷത്തോട് അനുബന്ധിച്ചാണ് പുതിയ പദ്ധതി ആരംഭിക്കുക.












Click it and Unblock the Notifications