യെമന്‍, സിറിയ പ്രശ്നങ്ങള്‍ക്കു പിന്നില്‍ സൗദി ആഭ്യന്തരമന്ത്രി മുഹമ്മദ് ബിന്‍ സല്‍മാന്‍!!!
റിയാദ്: സിറിയയിലും യെമനിലും നടക്കുന്ന നിഴല്‍ യുദ്ധങ്ങള്‍ക്കു പിറകില്‍ മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് വെളിപ്പെടുത്തല്‍. ജര്‍മനന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ബിഎന്‍ഡിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുത്. രാഷ്ട്രീയ ചൂതാട്ടമാണ് സൗദി രാജകുമാരന്‍ നടത്തുന്നതെന്നാണ് പശ്ചിമേഷ്യന്‍ രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍. അറബ് മേഖലയെ മുഴുവന്‍ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് മുഹമ്മദ് ബിന്‍ സല്‍മാന്റേതെന്ന് ചൂണ്ടിക്കാണിക്കുന്ന വിദഗ്ദര്‍ രാജകുമാരന്‍ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്നും ചൂണ്ടിക്കാണിക്കുന്നു.
അത്യന്തം രഹസ്യവും രാഷ്ട്രീയ പ്രാധാന്യവുമുള്ള ഇത്തരം റിപ്പോര്‍ട്ടുകള്‍ സാധാരണ ഗതിയ്ക്ക് പുറത്തുവിടാറില്ല. അതാത് രാജ്യത്തെ രഹസ്യമായി അറിയിക്കുകയാണ് പതിവ്. എന്നാല്‍ യൂറോപ്പിലാകെ ഐസിസ് ആക്രമണം അഴിച്ചുവിടുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യം മറച്ചു വെയ്ക്കേണ്ടെന്ന നിലപാട് ജര്‍മനി സ്വീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് തയ്യാറാക്കിയ മെമോ ഏജന്‍സി പുറത്തുവിട്ടത്.


ആരാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍?
സൗദി രാജാവ് സല്‍മാന്റെ മകനും രാജ്യത്തെ ആഭ്യന്തരമന്ത്രിയുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. 29കാരനായ ഇയാള്‍ രണ്ടാം കിരീടാവകാശി കൂടിയാണ്.

യെമനും സിറിയയും
യെമനിലും സിറിയയിലും ഇപ്പോള്‍ നടക്കുന്ന രക്തരൂക്ഷിത യുദ്ധങ്ങള്‍ക്ക് പിന്നില്‍ മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് ജര്‍മ്മന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ വെളിപ്പെടുത്തല്‍.

സൗദിയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍
സാധാരണ ഗതിയില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഇത്തരം വിവരങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പ്രസിദ്ധപ്പെടുത്താറില്ല. യൂറോപ്പില്‍ ഐസിസ് ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ജര്‍മ്മന്‍ ഇന്റലിജന്‍സ് ഏജന്‍സി മെമോ വെളിപ്പെടുത്തുന്നത്.

സൗദി: ലോകത്തിന് മുന്നറിയിപ്പ്
ജര്‍മ്മന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ് സൗദി അറേബ്യയ്‌ക്കെതിരെ ലോകത്ത് ഭീകരവാദത്തെ പാലൂട്ടി വളര്‍ത്തുന്നതിനെക്കുറിച്ച് ലോക രാജ്യങ്ങള്‍ക്ക് നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശമാണ്.

പാരീസ് ഭീകരാക്രമണം
നവംബറിലെ പാരീസ് ഭീകരാക്രമണത്തിന് ശേഷം ഡിസംബര്‍ രണ്ടിനാണ് മുഹമ്മദ് ബിന്‍ സല്‍മാനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ജര്‍മ്മന്‍ ഇന്റലിജന്‍സ് ഏജന്‍സി പുറത്തുവിടുന്നത്.

ഷിയാ വിരുദ്ധ നിലപാട്
ഷിയാ പുരോഹിതനായിരുന്ന ഷെയ്ക്ക് നിമിര്‍ അല്‍ നിമിര്‍ ഉള്‍പ്പെടെ ജനുവരിയില്‍ 46 ഷിയാക്കളെ വധിച്ച സൗദിയുടെ നിലപാട് ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെയുള്ള താക്കീതായിരുന്നു.

പോരാട്ടം സിറിയയ്‌ക്കെതിരെ
2015ന് ശേഷം സിറിയന്‍ സര്‍ക്കാരിനെതിരെ യുദ്ധം നയിക്കാന്‍ ദി ആര്‍മി ഓഫ് കോണ്‍്ക്വസ്റ്റിന് പിന്തുണക്കുകയും അല്‍ഖ്വ്ദയുടെ അല്‍ നുസ്ര ഫ്രണ്ടിന് പിന്തുണ നല്‍കുകയും ചെയ്ത സൗദി സിറിയയിലെ ഐസിസ് കേന്ദ്രീകൃത ആക്രമണങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

യെമനില്‍ സൗദി
യെമനില്‍ ഹൂത്തി വിമതര്‍ക്കെതിരെയും യെമന്‍ സര്‍ക്കാരിനെതിരെയും സഖ്യമുണ്ടാക്കി സൗദി നടത്തിയ വ്യോമാക്രമണത്തിന് പിന്നിലുള്ള ലക്ഷ്യവും ഐസിസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നതാണ്.

മക്ക ദുരന്തം
മക്കയില്‍ കഴിഞ്ഞ വര്‍ഷം പള്ളി തകര്‍ന്ന് വീണ് 400 പേര്‍ മരിച്ച സംഭവത്തിന് ശേഷം സൗദിയും ഇറാനും തമ്മിലുള്ള ബന്ധം ക്ഷയിച്ച അവസ്ഥയിലാണുള്ളത്. തീവ്രവാദമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി സൗദി നാല് ഇറാനി പൗരന്മാരെ തൂക്കിലേറ്റിയതും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ വരുത്തി.

അമേരിക്കയുമായുള്ള ബന്ധം
ഇറാനുമായി അമേരിക്ക ടെഹ്‌റാന്‍ ആണവകരാര്‍ ഒപ്പുവെച്ചതാണ് ഇറാനെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ സൗദി കണ്ടെത്തിയ ഒരു കാരണം. സൗദിയുടെ ഏകാധിപത്യത്തിന് വിള്ളലേല്‍ക്കുന്നതിനെയൊന്നും സ്വീകരിക്കാന്‍ സൗദി ഒരുക്കമല്ല.

ഐസിസ് വേരുറയ്ക്കുന്നു
ലോകത്ത് ഐസിസിന്റെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കനത്ത ജാഗ്രയിലാണ്. നീസ് ആക്രമണത്തോടെ ഫ്രാന്‍സിന് ഐസിസ് കനത്ത മുന്നറിയിപ്പ് നല്‍കിയതും ഐസിസിന്റെ സ്വാധീനം ശക്തിപ്പെട്ടതിന്റെ തെളിവാണ്.

അല്‍ഖ്വയ്ദ
വഹാബികള്‍ക്കും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും പണം മുടക്കുന്ന സൗദി നിലപാട് നേരത്തെ തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. അല്‍ഖ്വയ്ദയ്ക്ക് സാമ്പത്തിക പിന്തുണ നല്‍കിയിരുന്ന സൗദി ഐസിസിന്റെ നാശോന്മുഖ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനമാവുകയായിരുന്നു.












Click it and Unblock the Notifications