സൗദി: ഹണിമൂണിന് പോയ സൗദി ദമ്പതികളെ ജര്‍മ്മനിയില്‍ നിന്ന് നാടുകടത്തി!!! കാരണം ഇതാണ്
റിയാദ്: വിസാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് സൗദി ദമ്പതികളെ ജര്‍മ്മനി തിരിച്ചയച്ചു. എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് സൗദി ദമ്പതികളെ തിരിച്ചയച്ചതെന്നാണ് പ്രാദേശിക ജര്‍മ്മന്‍ പത്രത്തിന്റെ വിശദീകരണം. ഫ്രാന്‍സില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലെത്തിയ ദമ്പതികള്‍ ജര്‍മ്മനിക്ക് സുരക്ഷാ ഭീഷണിയാണെന്ന് കണ്ടാണ് തിരിച്ചയച്ചതെന്നും പത്രം വ്യക്തമാക്കുന്നു.
മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും സഞ്ചരിക്കാവുന്ന ഷെങ്കന്‍ വിസയാണ് ദമ്പതികളുടെ പക്കലുണ്ടായിരുന്നത്. സൗദിയിലെ ഫ്രഞ്ച് എംബസിയാണ് ഇരുവര്‍ക്കും വിസ അനുവദിച്ചത്. എന്നാല്‍ നേരിട്ട് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് സഞ്ചരിച്ചതോടെ വിസാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നാണ് ജര്‍മന്‍ പോലീസ് നല്കുന്ന വിശദീകരണം. ആദ്യം ഫ്രാന്‍സിലേക്ക് പോകാന്‍ വിസ അനുവദിച്ചിരിക്കെ ഫ്രാങ്ക്ഫര്‍ട്ടില്‍ എത്തിയതാണ് തിരിച്ചയക്കാന്‍ ഇടയാക്കിയത്. ഇതോടെ ഇവരെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ദമ്മാമിലേക്ക് അയച്ചു.

ഇത്തരം കേസുകളില്‍ സൗദി പൗരന്മാര് ഉള്‍പ്പെടുന്നത് ആദ്യമായല്ലെന്ന് വ്യക്തമാക്കിയ ഫ്രാങ്ക്ഫര്‍ട്ടിലെ സൗദി എംബസി നിവരധി സംഭവങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. ആവശ്യമായ നിയമങ്ങള്‍ പാലിക്കാത്തതും മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമാണ് ഇതിനുള്ള പ്രധാന കാരണം. ഈ സാഹചര്യങ്ങള്‍ക്ക് എംബസികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സൗദി എംബസി വ്യക്തമാക്കി.
-
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
നഴ്സുമാരുടെ ശമ്പള വര്‍ധനവില്‍ ഉത്തരവ് ഉടനെന്ന് മന്ത്രി, 'ഉത്തരവാദിത്തം മാനേജ്മെന്റിന്' -
ദുബായില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു... ഈ വര്‍ഷം ഇനി വിലയിടിയില്ല! ഇതുവരെ കൂടിയത്.. -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
സ്വർണ വില പവന് കുറഞ്ഞത് 8040 രൂപ: ഇനിയും താഴോട്ട്? ഈ 4 കാര്യങ്ങൾ നടന്നാൽ സംഭവിക്കുന്നത് -
സ്വർണ വില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു, വാങ്ങാൻ ഇതിലും മികച്ച സമയം ഇല്ല..പവൻ, ഗ്രാം നിരക്കറിയാം












Click it and Unblock the Notifications