ദുബായ്; എടിഎം കാര്‍ഡില്ലാതെ പണമെടുക്കാം

അല്‍ ഹിലാല്‍ ബാങ്കും എയ്ഡയും 2013 ജനവരിയില്‍ ഒപ്പു വച്ച കരാറിന്‍ പ്രകാരമാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. എയ്ഡയുടെ തിരിച്ചറിയല്‍ കാര്‍ഡുകളെ യുഎഇയിലുടനീളമുള്ള അല്‍ ഹിലാല്‍ ബാങ്കുകളുടെ ശാഖകളുമായി ബന്ധിപ്പിയ്ക്കും. തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങള്‍ ഇ റീഡര്‍ വഴി എളുപ്പത്തില്‍ മനസിലാക്കും.
തുടര്‍ന്ന് എടിഎം കാര്‍ഡുകള്‍ ഉപയോഗിയ്ക്കുന്നത് പോലെ വളരെ ലളിതമായി തന്നെ ഐഡി കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിയ്ക്കാന്‍ കഴിയും. എയ്ഡയുമായി ഇത്തരത്തില്‍ ഒരു കരാറില്‍ ഏര്‍പ്പെടുന്ന ആദ്യത്തെ ബാങ്കാണ് അല്‍ ഹിലാല്‍.പദ്ധതി വളരെ വേഗം പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍












Click it and Unblock the Notifications