സൗദി: ആള്‍മാറാട്ടം നടത്തി ഫുട്ബോള്‍ മത്സരം കണ്ട യുവതി അറസ്റ്റില്‍
റിയാദ്: ആള്‍മാറാട്ടം നടത്തി ഫുട്ബോള്‍ മത്സരം കണ്ട സൗദി യുവതി പൊലീസ് പിടിയില്‍ . ജിദ്ദയിലെ ഒരു സ്റ്റേഡിയത്തില്‍ മത്സരം കണ്ട യുവതിയാണ് പൊലീസ് പിടിയാലായത്. സൗദിയല്‍ കായിക മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തില്‍ എത്താന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ല . പുരുഷ വേഷം കെട്ടിയാണ് യുവതി മത്സരം കണ്ടത്. എന്നാല്‍ സുരക്ഷ ക്യാമറകള്‍ ഇവര്‍ക്ക് വിനയായി.
പുരുഷന്‍മാര്‍ക്കൊപ്പം മത്സരം കാണുന്നതിനിടയിലാണ് പൊലീസുകാര്‍ യുവതിയെ പിടികൂടിയത്. യുവാവാണെന്ന് തോന്നിപ്പിയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണമായിരുന്നു പെണ്‍കുട്ടിയുടേത് . സുരക്ഷ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിയ്ക്കുന്നതിനിടെയാണ് പൊലീസുകാര്‍ക്ക് യുവതിയെ സംശയം തോന്നിയത്. തുടര്‍ന്ന് അവര്‍ക്കരികിലെത്തുകയായിരുന്നു.

യാഥാസ്ഥിതിക മുസ്ലീം രാഷ്ട്രമായ സൗദിയില്‍ പുരുഷന്‍മാര്‍ക്കൊപ്പം കായിക മത്സരങ്ങള്‍ കാണുന്നതിന് സ്ത്രീകള്‍ക്ക് അനുവാദമില്ല. ഇതിനെതിരെ പലതവണ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കൊന്നും കാര്യമായ ഫലം കണ്ടെത്താന്‍ കഴിഞ്ഞില്ല . എന്നാല്‍ കായിക മൈതാനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ഇരിപ്പിടം നല്‍കുന്നതിനെപ്പറ്റി അധികൃതര്‍ ആലോചിയ്ക്കുന്നതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .












Click it and Unblock the Notifications