രണ്ടിടത്തായി 11 കാരിയും 82 കാരനും മുങ്ങിമരിച്ചു
ഷാര്‍ജ: രണ്ടിടത്തായി നടന്ന അപകടങ്ങളില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. ഷാര്‍ജയില്‍ 11 കാരി വീട്ടിനടുത്തെ കെട്ടിടത്തിലുള്ള നീന്തല്‍ കുളത്തില്‍ വീണ് മരിച്ചു. എന്നാല്‍ മറ്റൊരിടത്ത് 82 കാരന്‍ ബീച്ചില്‍ നീന്തിക്കൊണ്ടിരിക്കെ മുങ്ങിമരിച്ചു. അല്‍ ഖാന്‍ ബീച്ചിലാണ് മുങ്ങിമരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.
കാമറൂണ്‍ കുട്ടിയാണ് നീന്തല്‍ കുളത്തില്‍ മരിച്ചത്. എന്നാല്‍ പോലിസും രക്ഷാസേനയും ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിന്റെ ശരിയായ കാരണങ്ങള്‍ അറിയാന്‍ പോലിസ് കുട്ടിയുടെ വിരലടയാളം ശേഖരിച്ചിട്ടുണ്ട്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. കുട്ടിയുടെ മാതാപിതാക്കളുള്‍പ്പെടെ റസിഡന്‍സിലെ മറ്റുള്ളവരെയും പോലിസ് ചോദ്യം ചെയ്തു. ഇത് പോലിസ് അന്വേഷിച്ചു വരുന്നു.
ഇതിന് സമാനമായ സംഭവമാണ് അല്‍ഖാന്‍ ബീച്ചിലുമുണ്ടായത്. സ്വിസ്ര്‍ലാന്‍ഡുകാരനാണ് മരിച്ചത്. ഇയാള്‍ ബീച്ചില്‍ നീന്തുന്നതിടെ മുങ്ങിമരിക്കുകയായിരുന്നു. രക്ഷാസേന ഇയാളുടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കൊണ്ടുപോയി.












Click it and Unblock the Notifications