അബുദാബി:അവിഹിതബന്ധത്തില്‍ ജനിച്ച കുഞ്ഞിനെ 20കാരി വെള്ളത്തില്‍ മുക്കി കൊന്നു, ഇന്ത്യക്കാരി?
അബുദാബി: അവിഹിതബന്ധത്തില്‍ ജനിച്ച കുഞ്ഞിനെ 20കാരി വെള്ളത്തില്‍ മുക്കി കൊന്നു. ഏഷ്യന്‍ വംശജയായ യുവതിയാണ് പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. യുവതിയ്‌ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.
ഒരു യുവാവുമായുള്ള ബന്ധത്തില്‍ തനിയ്ക്ക് ജനിച്ച കുഞ്ഞിനെയാണ് കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതേ സമയം കൊല്ലണമെന്ന് താന്‍ ആദ്യം വിചാരിച്ചിരുന്നില്ലെന്നും ഭയം കൊണ്ടാണ് കൊന്നതെന്നും പറഞ്ഞു.

അവിഹിതബന്ധം
ഒരു യുവാവുമായി ഉണ്ടായ അവിഹിതബന്ധത്തിലാണ് യുവതിയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്.

കുളിമുറിയില്‍
ബാത്ത്‌റൂമിനുള്ളിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്

കൊന്നു
പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നു

കൂട്ടുകാരി
യുവതിയുടെ ശരീരത്തില്‍ രക്തം പുരണ്ടത് ശ്രദ്ധയില്‍പ്പെട്ട സുഹൃത്താണ് പൊലീസിനെ വിവരം അറിയിച്ചത്.

ശിക്ഷ
കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷ വരെ യുവതിയ്ക്ക് കിട്ടിയേക്കാം.


Click it and Unblock the Notifications