ഷോക്കിങ്: കളിക്കാന്‍ പോയ ഏഴു വയസ്സുകാരിയോട് 21കാരന്‍ ചെയ്തത്!! സംഭവം ദുബായില്‍....
പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി
ദുബായ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കെതിരായ പീഡനം ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും. ദുബായിലാണ് സ്‌കൂള്‍ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായത്. 21 കാരനാണ് പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

താമസസ്ഥലത്തു വച്ചാണ് ഏഴു വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. കൂട്ടുകാരികള്‍ക്കൊപ്പം കളിക്കാന്‍ പോവുകയായിരുന്ന കുട്ടിയെ യുവാവ് താമസസ്ഥലത്തു വച്ച് പീഡിപ്പിക്കുകയായിരുന്നു.

താമസിക്കുന്ന ഫ്‌ളാറ്റിലെ സ്റ്റെയര്‍കേസിനു താഴെയുള്ള റൂമിലേക്ക് യുവാവ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ലിഫ്റ്റില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ ഇയാള്‍ ബലമായി പിടിച്ചു കൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയത്.

പ്രതിയായ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് പോലീസ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രതി പോലീസിനോടു കുറ്റം സമ്മതിച്ചിട്ടുണ്ട്.

പീഡനത്തെക്കുറിച്ച് പുറത്തു പറയരുതെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഭയന്നുവിറച്ച പെണ്‍കുട്ടി അച്ഛനോട് ഇക്കാര്യം തുറന്നു പറയുകയായിരുന്നു.

ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. ഈ ദൃശ്യങ്ങളും തെളിവായി പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.












Click it and Unblock the Notifications