സൗദിയില്‍ മകള്‍ പിതാവിനെ കത്തിക്കൊണ്ട് കുത്തി കെട്ടിടത്തില്‍ നിന്നും ചാടി
സൗദി: മകള്‍ പിതാവിനെ കത്തികൊണ്ടു കുത്തി രണ്ടാം നിലയില്‍ ചാടി. സൗദിയിലായിരുന്നു സംഭവം. പിതാവിന്റെ നെഞ്ചത്തേക്ക് കത്തികൊണ്ട് യുവതി കുത്തുകയായിരുന്നു. ഉടന്‍ തന്നെ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടുകയും ചെയ്തു. എന്നാല്‍ സംഭവം നടന്നതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാല്ലെന്ന് പോലിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇവരുടെ ഫ്‌ലാറ്റിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 20 കാരിയായ യുവതി പിതാവിനെ കുത്തുകയായിരുന്നു, യുവതി രണ്ടാം നിലയില്‍ നിന്നാണ് ചാടിയത്. പരിക്കേറ്റ പിതാവിനെയും മകളെയും ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇരുവരുടെയും നില ഗുരുതരമല്ലയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗള്‍ഫ് കിണ്ടം പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

സൗദിയില്‍ ഓരോ ദിവസവും കുറ്റകൃത്യങ്ങള്‍ കുടിവരികയാണെന്ന് പോലിസ് പറഞ്ഞു. ഇരുവരുടെയും നിലയില്‍ മാറ്റമുണ്ടായലേ സംഭവത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമാകുയെന്ന് പോലിസ് ഓഫിസര്‍ പറഞ്ഞു.












Click it and Unblock the Notifications